മീ​ന്‍​കൂ​മ​ന് ര​ക്ഷ​ക​നാ​യി സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ
Saturday, July 27, 2024 3:53 AM IST
വൈ​പ്പി​ൻ: വ​ല​ക്ക​ണ്ണി​ക​ളി​ല്‍ കു​ടു​ങ്ങി​യ അ​പൂ​ർ​വ​യി​നം പ​ക്ഷി​യാ​യ മീ​ന്‍​കൂ​മ​ന്‍ എ​ന്ന ബ്രൗ​ണ്‍ ഫി​ഷ് ഔ​ളി​നു സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ ര​ക്ഷ​ക​നാ​യി. എ​ട​വ​ന​ക്കാ​ട് എ​സ്ഡി​പി​വൈ കെ​പി​എം ഹൈ​സ്കൂ​ളി​ലെ ഓ​ഫീ​സ് അ​റ്റ​ന്‍റ​ന്‍റാ​യ വി.​ആ​ര്‍. സാ​നു​വാ​ണ് വ​ല​ക്ക​ണ്ണി​ക​ളി​ൽ നി​ന്ന് പ​ക്ഷി​യെ ജീ​വ​നോ​ടെ ര​ക്ഷി​ച്ച​ത്. രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വ​ല​യി​ല്‍ കു​ടു​ങ്ങി അ​വ​ശ​നി​ല​യി​ലാ​യ പ​ക്ഷി​യു​ടെ വി​വ​രം സാ​നു​വി​നെ അ​റി​യി​ച്ച​ത്.

പ​ക്ഷി നി​രീ​ക്ഷ​ക​രും വൈ​ല്‍​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​മാ​യ കി​ര​ണ്‍ വി​ജ​യ്, ശ​ര​ത് ഞാ​റ​ക്ക​ൽ എ​ന്നി​വ​രാ​ണ് അ​പൂ​ർ​വ​യി​നം കൂ​മ​നെ തി​രി​ച്ച​റി​ഞ്ഞ​ത്. ജി​ല്ല​യി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ ഈ ​പ​ക്ഷി​യെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും ശ​ര​ത്ത് പ​റ​ഞ്ഞു.


പൂ​ച്ച​യു​ടെ മു​ഖം പോ​ലെ തോ​ന്നു​ന്ന​തും പ​രു​ന്തി​നോ​ളം വ​ലി​പ്പ​മു​ള്ള​തു​മാ​യ പ​ക്ഷി​യാ​ണ് മീ​ന്‍ കൂ​മ​ന്‍. ഉ​യ​ര​മു​ള്ള വൃ​ക്ഷ​ങ്ങ​ളി​ലാ​ണ് പൊ​തു​വെ ഇ​വ കൂ​ടു​കൂ​ട്ടു​ന്ന​ത്. മീ​നി​നോ​ട് കൂ​ടു​ത​ൽ പ്രി​യം. മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ക​ണ്ണു​ക​ളു​ള്ള ഈ ​പ​ക്ഷി​ക്ക് ത​വി​ട്ടു​നി​റ​വും ക​റു​പ്പു നി​റ​വും ക​ല​ര്‍​ന്ന തൂ​വ​ലു​ക​ളാ​ണ്. ത​ല​യി​ല്‍ ചെ​വി​ക​ള്‍ പോ​ലെ​യു​ള്ള ക​ട്ടി​ത്തൂ​വ​ലു​ക​ളു​മു​ണ്ട്.