വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു: വീ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ടു
Friday, July 26, 2024 4:00 AM IST
അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​രി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. വീ​ടി​നു​ള്ളി​ല്‍ ആ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭാ​ഗ്യം​കൊ​ണ്ട് പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. എ​ര​പ്പ് തോ​പ്പി​ലാ​ന്‍ ഡേ​വി​സി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ സ​മ​യ​ത്ത് ഡേ​വീ​സി​ന്‍റെ ഭാ​ര്യ​യും കു​ഞ്ഞും വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.


അ​യ​ല്‍​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ല്‍ നി​ന്നി​രു​ന്ന കു​ട​മ്പു​ളി മ​ര​മാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ല്‍ ക​ട​പു​ഴ​കി​യ​ത്. ഓ​ടു​മേ​ഞ്ഞ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​വും വീ​ടി​നോ​ട് ചേ​ര്‍​ന്ന് ഷീ​റ്റി​ട്ട ഭാ​ഗ​വും ത​ക​ര്‍​ന്നു. വീ​ടി​നോ​ട് ചേ​ര്‍​ന്ന് അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ല്‍ നി​ന്നി​രു​ന്ന മ​രം വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്ന് ഡേ​വി​സ് ആ​രോ​പി​ച്ചു.