കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ആ​ഘോ​ഷ​വും ആ​ദ​ര​വും
Saturday, July 27, 2024 1:32 AM IST
ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ വി​ആ​ർ സോ​ൾ​ജി​യേ​ഴ്സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ആ​ഘോ​ഷ​വും കാ​ർ​ഗി​ൽ യോ​ദ്ധാ​വ് സി.​എം. രാ​ജേ​ഷി​നെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. പാ​ടി​യോ​ട്ടു​ചാ​ലി​ൽ കാ​ർ​ഗി​ൽ യു​ദ്ധ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. സി.​എം. രാ​ജേ​ഷ് പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ​ത്തി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജി​ബേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​പു​ഴ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രൂ​പാ മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം പു​ഷ്പാ മോ​ഹ​ന​ൻ, കെ. ​ശ​ശി​ധ​ര​ൻ, സി​ബി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ഗി​ൽ യോ​ദ്ധാ​വ് സി.​എം. രാ​ജേ​ഷ്, 20 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ച്ച ധീ​ര ജ​വാ​ൻ എ. ​സു​ധീ​ഷ്, സി​വി​ൽ ഡി​ഫ​ൻ​സ് ഡ​പ്യൂ​ട്ടി പോ​സ്റ്റ് വാ​ർ​ഡ​ൻ പി. ​പ്ര​ശാ​ന്ത് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.


ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​വാ​ന്മാ​രാ​യ ക്ല​ബ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ പാ​ടി​യോ​ട്ടു​ചാ​ൽ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജീ​വ് ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് ജോ​സ​ഫ്, കെ. ​വി​ജ​യ​ൻ, എം. ​കൃ​ഷ്ണ​ൻ, ശ​ശി​ധ​ര​ൻ ക്വാ​ളി​റ്റി, കാ​ഞ്ഞി​ര​ക​യി​ൽ, കെ. ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. കെ. ​ജ്യോ​തി​ഷ്, സാ​ബു ക​ട്ട​ക്ക​യം, ഹൈ​മാ ശ​ശി​ധ​ര​ൻ, ശ​ശി​ധ​ര​ൻ കാ​ഞ്ഞി​രി​ക്ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.