പാ​ടി​യോ​ട്ടു​ചാ​ൽ സെ​ക്‌ഷൻ ഓ​ഫീ​സി​നു കീ​ഴി​ൽ ത​ക​ർ​ന്ന​ത് നാ​ൽ​പ​തി​ല​ധി​കം വൈ​ദ്യു​ത തൂ​ണു​ക​ൾ
Saturday, July 27, 2024 1:32 AM IST
പാ​ടി​യോ​ട്ടു​ചാ​ൽ: കെ​എ​സ്‌​ഇബി പാ​ടി​യോ​ട്ടു​ചാ​ൽ സെ​ഷ​ൻ ഓ​ഫീ​സ്‌ പ​രി​ധി​യി​ലെ നാ​ൽ​പ​തോ​ളം വൈ​ദ്യു​ത തൂ​ണു​ക​ൾ മ​രം വീ​ണു ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണു വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​ത തൂ​ണു​ക​ൾ ത​ക​ർ​ന്ന​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു.

അ​ര​വ​ഞ്ചാ​ൽ വെ​ള്ള​രി​ക്കാ​ത്തൊ​ട്ടി, ചി​ല​ക്, ഇ​ര​ട്ട​ക്കു​ളം, ത​ട്ടു​മ്മ​ൽ, മ​ച്ചി​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കൂ​ടു​ത​ലാ​യി വൈ​ദ്യു​ത തൂ​ണു​ക​ൾ മ​രം വീ​ണു ത​ക​ർ​ന്ന​ത്. അ​ര​വ​ഞ്ചാ​ൽ വെ​ള്ള​രി​ക്കാ​ത്തൊ​ട്ടി​യി​ൽ ഏ​ഴും പെ​രി​ങ്ങോം ചി​ല​കി​ലും ഇ​ര​ട്ട​ക്കു​ള​ത്തു​മാ​യി അ​ഞ്ചും ത​ട്ടു​മ്മ​ലി​ലും മ​ച്ചി​യി​ലും വ​ട്ട്യേ​ര​യി​ലു​മാ​യി അ​ഞ്ചും എ​ന്നി​ങ്ങ​നെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി എ​ച്ച്‌​ടി ലൈ​നു​ൾ​പ്പ​ടെ നാ​ൽ​പ​തോ​ളം തൂ​ണു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം വീ​ണു ത​ക​ർ​ന്ന​ത്‌.


രാ​ത്രി ഏ​റെ വൈ​കി​യും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ശ്ര​മം തു​ട​ർ​ന്നു. ഇ​തു​വ​രെ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ജി​ജോ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.