റോ​ഡ് പ​ഴ​ശി ക​നാ​ലി​ലേ​ക്ക് ഇ​ടി​ഞ്ഞു
Saturday, July 27, 2024 1:32 AM IST
മ​ട്ട​ന്നൂ​ർ: മ​രം ക​ട​പു​ഴ​കി വീ​ണ് റോ​ഡ് പ​ഴ​ശി ക​നാ​ലി​ലേ​ക്ക് ഇ​ടി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ട്ട​ന്നൂ​ർ-ത​ല​ശേ​രി റോ​ഡി​ൽ ക​നാ​ൽ പ​രി​സ​ര​ത്താ​ണ് റോ​ഡ് ഇ​ടി​ഞ്ഞ​ത്. മ​ട്ട​ന്നൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, എ​ക്സൈ​സ് ഓ​ഫീ​സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ്, ക​ള്ള് ഷാ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും പോ​കു​ന്ന റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.

റോ​ഡ​രി​കി​ലെ മ​രം ക​ട​പു​ഴ​കി ക​നാ​ലി​ലേ​ക്ക് വീ​ഴു​ന്ന​തി​നൊ​പ്പ​മാ​ണ് റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. മ​രം വീ​ഴു​മ്പോ​ൾ മ​റ്റൊ​രു മ​ര​വും ക​നാ​ലി​ലേ​ക്ക് പ​തി​ച്ചു. റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന​തി​നാ​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ഓ​ഫീ​സു​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും പോ​കു​ന്ന​തി​ന് പു​റ​മെ ത​ല​ശേ​രി റോ​ഡി​ൽ നി​ന്നും ഇ​ല്ലം​മൂ​ല​യി​ൽ എ​ത്താ​നു​ള്ള എ​ളു​പ്പ വഴികൂടിയാണി​ത്.