ത​ളി​പ്പ​റ​മ്പി​ൽ സൂ ​സ​ഫാ​രി ‌ പാ​ർ​ക്ക്; ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​യി
Friday, July 26, 2024 1:40 AM IST
ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ൽ സൂ ​സ​ഫാ​രി പാ​ർ​ക്ക് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ത​ളി​പ്പ​റ​മ്പ് - ആ​ല​ക്കോ​ട് സം​സ്ഥാ​ന പാ​ത​യു​ടെ വ​ശ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന പ്ലാ​ന്‍റേ​റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ലാ​ണ് നി​ർ​ദി​ഷ്ട പാ​ർ​ക്ക് സ്ഥാ​പി​ക്കു​ക. 256 ഏ​ക്ക​ർ ഭൂ​മി ഈ ​ആ​വ​ശ്യ​ത്തി​ന് വി​ട്ടു​ന​ൽ​കാ​ൻ കൃ​ഷി വ​കു​പ്പ് തീ​രു​മാ​നി​ച്ചു. നാ​ടു​കാ​ണി ഡി​വി​ഷ​നി​ലെ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി റ​വ​ന്യൂ​വ​കു​പ്പി​ന് വി​ട്ടു ന​ല്കാ​നു​ള്ള നി​രാ​ക്ഷേ​പ പ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പ​ത്തു ദി​വ​സ​ത്തി​ന​കം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

കൂ​ടു​ക​ളി​ൽ അ​ല്ലാ​തെ സ്വ​ഭാ​വി​ക വ​നാ​ന്ത​രീ​ക്ഷ​ത്തി​ൽ മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും വി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പാ​ർ​ക്ക് രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള പ്ര​കൃ​തി അ​തേ പോ​ലെ നി​ല​നി​ർ​ത്തി സ്വ​ഭാ​വി​ക വ​ന​വ​ത്ക​ര​ണം ന​ട​ത്തി​യാ​ണ് പാ​ർ​ക്കി​ന്‍റെ രൂ​പ​ക​ല്പ​ന.

സ​ഞ്ചാ​രി​ക​ളെ ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പാ​ർ​ക്കി​ലൂ​ടെ യാ​ത്ര ചെ​യ്യി​പ്പി​ക്കു​ക. പാ​ർ​ക്കി​നോ​ട് അ​നു​ബ​ന്ധ​മാ​യി ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, മ​ഴ​വെ​ള്ള സം​ഭ​ര​ണി, നാ​ച്വ​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യം എ​ന്നി​വ​യും ഉ​ണ്ടാ​കും. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രെ നി​ർ​ദി​ഷ്ട പാ​ർ​ക്കി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യും.

യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, പി. ​പ്ര​സാ​ദ്, എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.