ജൈ​വ​ക​ർ​ഷ​ക സം​ഗ​മം ന​ട​ത്തി
Friday, July 26, 2024 1:40 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ രൂ​പീ​ക​രി​ച്ച ജൈ​വ കാ​ർ​ഷി​ക മി​ഷ​ൻ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജൈ​വ ക​ർ​ഷ​ക സം​ഗ​മം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ ഫാം ​ക്ല​ബ് അം​ഗ​ങ്ങ​ൾ, പ്ര​ധാ​ന ജൈ​വ ക​ർ​ഷ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ കാ​ർ​ഷി​ക വി​ക​സ​ന​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ചെ​റു​പു​ഴ കൃ​ഷി ഓ​ഫീ​സ​ർ പി. ​അ​ഞ്ജു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ, പി.​ഗീ​ത, സു​രേ​ഷ് കു​റ്റൂ​ർ, ജൈ​വ ക​ർ​ഷ​ക​ൻ കു​ര്യാ​ച്ച​ൻ തെ​രു​വ​ൻ കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൈ​വ ക​ർ​ഷ​ക​രു​ടെ ഡാ​റ്റ ബേ​സ് ത​യാ​റാ​ക്കി തു​ട​ർ പ്ര​വ​ർ​ത്ത​നം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.