പന്നിപ്പനി:‌ ക​ള്ളിം​ഗ് പൂ​ർ​ത്തി​യാ​യി
Thursday, July 25, 2024 1:16 AM IST
ആ​ല​ക്കോ​ട് : ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളു​ടെ ക​ള്ളിം​ഗ് (ഉ​ന്മൂ​ല​നം) പൂ​ർ​ത്തി​യാ​യി. പ​ത്ത് ഫാ​മു​ക​ളി​ലാ​യു​ള്ള 179 പ​ന്നി​ക​ളെ​യാ​ണ് ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ൾ രാ​ത്രി വൈ​കി​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യാ​ണ് ക​ള്ളിം​ഗ് പ്ര​വ​ർ​ത്ത​നം വൈ​കി​പ്പി​ക്കാ​നി​ട​യാ​ക്കി​യ​ത്. ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ബി​ജോ​യ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള 40 അം​ഗ ടാ​സ്ക് ഫോ​ഴ്സാ​ണ് ഉ​ന്മൂ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

കൊ​ല്ലു​ന്ന പ​ന്നി​ക​ളെ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് സം​സ്ക​രി​ക്കേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ത​ന്നെ ഒ​രു​ക്കി​യി​രു​ന്നു. വൈ​ദ്യു​താ​ഘാ​ത​മേ​ൽ​പ്പി​ച്ചാ​ണ് പ​ന്നി​ക​ളെ ദ​യാ​വ​ധ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.


അ​തി​നി​ടെ ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യി​ലു​ള്ള എ​ര​ണി​ക്ക​ലി​ലെ ഒ​രു ഫാ​മി​ൽ ടാ​സ്ക് ഫോ​ഴ്സി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. മ​ണ്ണാ​ത്തി​ക്കു​ണ്ടിലെ ബാ​ബു കൊ​ട​ക്ക​നാ​ൽ എ​ന്ന ക​ർ​ഷ​ക​ന്‍റെ ഫാ​മി​ലാ​യി​രു​ന്നു പ​ന്നി​പ്പ​ന്നി സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​മെ​ന്ന നി​ല​യി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ​യാ​ണ് ക​ള്ളിം​ഗ് ന​ട​ത്തി​യ​ത്.