പാ​നൂ​രി​ൽ ജു​മാ​മ​സ്ജി​ദി​ൽ ക​വ​ർ​ച്ച
Thursday, July 25, 2024 1:16 AM IST
ത​ല​ശേ​രി: പാ​നൂ​ർ മാ​ക്കൂ​ൽ പീ​ടി​ക ജു​മാ​മ​സ്ജി​ദി​ൽ ക​വ​ർ​ച്ച. പ​ള്ളി​യു​ടെ മു​ക​ൾ നി​ല​യി​ലെ മു​റി​യി​ൽ സൂ​ക്ഷി​ച്ച 27,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. പ​ള്ളി​യോ​ട് ചേ​ർ​ന്നു​ള്ള മ​ദ്ര​സ​യി​ലെ ഉ​സ്താ​ദി​ന്‍റെ മു​റി​യി​ൽ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. രാ​വി​ലെ ഉ​സ്താ​ദ് മ​ദ്ര​സ​യി​ൽ ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

പ​ള്ളി​യി​ലേ​ക്ക് വ​ന്ന സം​ഭാ​വ​ന​ക​ള​ട​ക്ക​മു​ള്ള തു​ക​യാ​ണ് മോ​ഷ​ണം പോ​യ​ത്. ചൊ​വ്വാ​ഴ്ച പ​ണം ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ് പ​ള്ളി​ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് വ്യ​ക്ത​മാ​യ​ത്. മ​ദ്ര​സ​യി​ൽ ക്ലാ​സ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് യു​വാ​വ് പ​ള്ളി​യി​ലേ​ക്ക് ക​യ​റി വ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​മാ​ണ് ല​ഭി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം പ​ള്ളി​ക്ക​മ്മി​റ്റി പാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ന​ട​ത്തി. പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.