പെ​രു​ന്പ​ട​വ് ഗ​വ. യു​നാ​നി ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് ക്ഷാ​മം
Thursday, July 25, 2024 1:16 AM IST
പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് ഗ​വ. യൂ​നാ​നി ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു. ച​പ്പാ​ര​പ്പ​ട​വ്, എ​ര​മം കു​റ്റൂ​ർ, ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് നി​ര​വ​ധി പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. എ​ന്നാ​ൽ കു​റ​ച്ചു​നാ​ളാ​യി മ​രു​ന്ന് ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ലി​ല്ലാ​ത്ത മ​രു​ന്നി​ന് പു​റ​ത്തേ​ക്ക് കു​റി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​രു​ന്നി​നാ​യി 30 കി​ലോ​മീ​റ്റ​റി​ലേ​റെ സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ൾ. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ലെ ഏ​ക സ​ർ​ക്കാ​ർ യൂ​നാ​നി ആ​ശു​പ​ത്രി​യാ​ണി​ത്. ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള മ​രു​ന്ന് ഔ​ഷ​ധി​യി​ൽ നി​ന്നു മാ​ത്ര​മേ വാ​ങ്ങാ​വൂ എ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മാ​ണ് മ​രു​ന്ന് ക്ഷാ​മ​ത്തി​ലേ​ക്ക് ന‍​യി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.


മ​രു​ന്ന് ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ​ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​പ​ഞ്ചാ​യ​ത്ത് ഓ​രോ വ​ർ​ഷ​വും മ​രു​ന്നി​നാ​യി ഏ​ഴു ല​ക്ഷം രൂ​പ​യാ​ണ് നീ​ക്കി വെ​ക്കു​ന്ന​ത്. മു​ൻ കാ​ല​ങ്ങ​ളി​ൽ ഈ ​തു​ക​യ​ക്ക് നൂ​റി​ലേ​റെ മ​രു​ന്നു​ക​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ നാ​ൽ​പ​തി​ൽ താ​ഴെ മ​രു​ന്നു​ക​ൾ മാ​ത്രം വാ​ങ്ങാ​നേ ക​ഴി​യു​ന്നു​ള്ളൂ.​ഔ​ഷ​ധി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​തി​നെ​ക്കാ​ൾ 70 ശ​ത​മാ​നം കു​റ​വി​ൽ മ​റ്റ് ക​ന്പ​നി​ക​ളി​ൽ നി​ന്ന് ഗു​ണ​നി​ല​വാ​ര​മു​ള്ള മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ണെ​ന്നി​രി​ക്കെ സ​ർ​ക്കാ​ർ നി​ർ​ദേ​ശം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ൻ​റ് ക​മ്മി​റ്റി ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.