അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യവരെ അ​നു​മോ​ദി​ച്ചു
Thursday, July 25, 2024 1:16 AM IST
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ടൗ​ൺ ഭാ​ഗ​ത്തും, ടേ​ക്ക് എ ​ബ്രേ​ക്കി​ന് സ​മീ​പ​ത്തും അ​റ​വു മാ​ലി​ന്യങ്ങ​ൾ രാ​ത്രി​യു​ടെ മ​റ​വി​ൽ ത​ള്ളു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ നി​യ​മ​ത്തി​നും സ​മൂ​ഹ​ത്തി​നും മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന വ്യ​ക്തി​ക​ളെ അ​നു​മോ​ദി​ച്ചു. കെ.​കെ. ബ​ഷീ​ർ, കെ.​പി.​ഇ​ബ്രാ​ഹിം , കെ. ​അ​നീ​സ്, ബി​ജി കാ​വി​ൽ​മൂ​ല, ശി​ഹാ​ബ് അ​ല​ങ്കാ​രം, ഷ​നീ​ഹ് കാ​ളി​യ​ത്ത്, പി.​സി. റ​ഹീ​ബ് എ​ന്നി​വ​രേ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ അ​നു​മോ​ദി​ച്ച​ത്.

പ​രി​പ്പാ​യി സ്വ​ദേ​ശി​യാ​യ പി.​കെ. സു​രേ​ഷാ​യി​രു​ന്നു അ​റ​വ് മാ​ലി​ന്യം ത​ള്ളി​യ​ത്. ന​ഗ​ര​സ​ഭ 5000 രൂ​പ പി​ഴ അ​ട​ക്കു​ന്ന​തി​നു ഇ​യാ​ൾ​ക്ക് നോ​ട്ടീ​സും ന​ല്കി. പി​ഴ തു​ക​യു​ടെ 10 ശ​ത​മാ​നം വി​വ​രം അ​റി​യി​ച്ച ആ​ളു​ക​ൾ​ക്ക് ന​ല്കും. ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന അ​ന​മോ​ദ​ന ച​ട​ങ്ങ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.


വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​പി. ച​ന്ദ്രാ​ഗ​ദ​ൻ, ജോ​സ​ഫി​ന വ​ർ​ഗീ​സ്, ത്രേ​സ്യാ​മ്മ മാ​ത്യു, കൗ​ൺ​സി​ല​ർ​മാ രാ​യ സി​ജോ മ​റ്റ​പ്പ​ള്ളി, വി.​സി. ര​വീ​ന്ദ്ര​ൻ, പി. ​മീ​ന, ഷീ​ന, സെ​ക്ര​ട്ട​റി ടി.​വി. നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.