തേ​ർ​ത്ത​ല്ലി ടൗ​ണിൽ അ​പ​ക​ട​ഭീ​ഷ​ണി​യായി മ​രം
Thursday, July 25, 2024 1:16 AM IST
തേ​ർ​ത്ത​ല്ലി: തേ​ർ​ത്ത​ല്ലി ടൗ​ണി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി മ​രം. കാ​ളി​കു​ളം റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ പാ​ല​ത്തി​നോ​ടു ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന മ​രം വ​ൻ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന മ​ര​ത്തി​ന് ഒ​രു ഭാ​ഗ​ത്തേ​ക്കു മാ​ത്ര​മേ വേ​രു​ക​ളു​ള്ളൂ. ടാ​റിം​ഗ് റോ​ഡി​നോ​ടു ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ ഇ​റ​ങ്ങി പാ​ല​ത്തി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​യും ഇ​ടി​യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.


ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്ത് ആ​ഞ്ഞു വീ​ശി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ത്തി​ന്‍റെ കു​റെ ഭാ​ഗം ഒ​ടി​ഞ്ഞു റോ​ഡി​ലേ​ക്കും തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്കും വീ​ണി​രു​ന്നു. നി​ര​വ​ധി ആ​ളു​ക​ൾ തൊ​ട്ട​ടു​ത്ത അ​മ്പ​ല​ത്തി​ലേ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കും പോ​കു​ന്ന വ​ഴി​യാ​ണി​ത്. ഉ​ട​ൻ മ​രം മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.