ഒ​പ്റ്റി​ക്ക​ല്‍ ഫൈ​ബ​ര്‍ കേ​ബി​ളു​ക​ള്‍ ന​ശി​പ്പി​ച്ചു
Thursday, July 25, 2024 1:16 AM IST
ചെ​റു​പു​ഴ: പു​ളി​ങ്ങോം, മീ​ന്തു​ള്ളി നെ​റ്റ് വ​ര്‍​ക്കു​ക​ള്‍​ക്കു കീ​ഴി​ലെ ഇ​ട​വ​ര​മ്പ്, മീ​ന്തു​ള്ളി ഭാ​ഗ​ങ്ങ​ളി​ലെ കേ​ര​ള വി​ഷ​ന്‍ കേ​ബി​ളു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ മു​റി​ച്ചു ന​ശി​പ്പി​ച്ചു. ഓ​രോ സ്ഥ​ല​ത്തും മീ​റ്റ​റു​ക​ള്‍ ഇ​ട​വി​ട്ട് ഒ​പ്റ്റി​ക്ക​ല്‍ ഫൈ​ബ​ര്‍ കേ​ബി​ളു​ക​ള്‍ മു​റി​ച്ചു​നീ​ക്കി കേ​ബി​ള്‍ ടി​വി, ഇ​ന്‍റ​ര്‍​നെ​റ്റ് വി​ത​ര​ണം താ​റു​മാ​റാ​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ഇ​ട​വ​ര​മ്പി​ല്‍ തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​ത തൂ​ണ്‍ ത​ക​ർ​ന്ന​തി​നാ​ൽ വൈ​ദ്യു​തി വി​ത​ര​ണ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​രു​ളി​ന്‍റെ മ​റ​വി​ലാ​ണു സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ കേ​ബി​ളു​ക​ള്‍ മു​റി​ച്ചു​നീ​ക്കി​യ​ത്. ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ ഇ​ന്‍റ​ര്‍​നെ​റ്റും ടെ​ലി​വി​ഷ​ന്‍ സം​പ്രേ​ഷ​ണ​വും ത​ട​സ​പ്പെ​ട്ടു. ത​ക​ര്‍​ന്ന വൈ​ദ്യു​ത തൂ​ണ്‍ മാ​റ്റി സ്ഥാ​പി​ച്ച് വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​വ​രു​ന്നു.


ഇ​തി​നു​ശേ​ഷം മാ​ത്ര​മേ ന​ശി​പ്പി​ക്ക​പ്പെ​ട്ട കേ​ബി​ള്‍ ടി​വി ക​ണ​ക്ഷ​നു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യൂ. സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​നെ​തി​രേ കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ചെ​റു​പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കേ​ബി​ള്‍ മു​റി​ച്ചു ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​റു​പു​ഴ മേ​ഖ​ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.