ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ സ​മ്മേ​ള​നം തു​ട​ങ്ങി
Thursday, July 25, 2024 1:16 AM IST
ധ​ർ​മ​ശാ​ല: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ജ​ന​പ​ക്ഷ നി​ലാ​പ​ടു​ക​ളി​ലൂ​ന്നി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ മ​ന​സി​ൽ ന​ന്മ​യു​ടെ വ​റ്റാ​ത്ത ഉ​റ​വ​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. പ​റ​ശി​നി​ക്ക​ട​വ് വി​സ്മ​യ പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ജ​ന​പ​ക്ഷ സി​വി​ൽ സ​ർ​വീ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ. ​വ​ത്സ​രാ​ജ് അ​നു​സ്മ​ര​ണ​വും പ​ന്ന്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ പി.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മി​ക​ച്ച ജ​ന​കീ​യ ആ​രോ​ഗ്യ വി​ദ​ഗ്ധ​നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​മാ​യ ഡോ. ​പീ​യൂ​ഷ് എം ​ന​മ്പൂ​തി​രി​പ്പാ​ടും, ജൈ​വ ശാ​സ്ത്ര ഗ​വേ​ഷ​ക​നാ​യ വി​ജ​യ​കു​മാ​ർ ബ്ലാ​ത്തൂ​രും വ​ത്സ​രാ​ജ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.


ച​ട​ങ്ങി​ൽ വ​ത്സ​രാ​ജ് സ്മാ​ര​ക സ​മി​തി ര​ക്ഷാ​ധി​കാ​രി കൊ​റ്റി​യ​ത്ത് സ​ദാ​ന​ന്ദ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​കെ. ജ​യ​കൃ​ഷ്ണ​ൻ, ടി.​വി. നാ​രാ​യ​ണ​ൻ, കെ.​കെ. ആ​ദ​ർ​ശ്, വി. ​രാ​ധാ​കൃ​ഷ്ണ​ൻ, റോ​യ് കെ. ​ജോ​സ​ഫ്, ടി.​എ​സ്, പ്ര​ദീ​പ് , റൈ​ന മോ​ളി, അ​ജ​യ​കു​മാ​ർ ക​രി​വെ​ള്ളൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ളെ രാ​വി​ലെ 10 ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.