ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് എം​പി ഫ​ണ്ടി​ൽ നി​ന്ന് 19.37 കോ​ടി
Thursday, July 25, 2024 1:16 AM IST
ആ​ല​ക്കോ​ട്: ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി കെ. ​സു​ധാ​ക​ര​ൻ എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്ന് 19.37 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ​സ​ഡ​ക്ക് യോ​ജ​ന പ​ദ്ധ​തി​യി​ൽ ഫേ​സ് മൂ​ന്നി​ലെ ര​ണ്ടാം ബാ​ച്ചി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മൂ​ന്നു റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 19.37 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പേ​രാ​വൂ​ർ ബ്ലോ​ക്കി​ലെ കു​നി​ത്ത​ല​മു​ക്ക് നാ​ൽ​പാ​ടി, വാ​യ​ന്നൂ​ർ വെ​ള​ളാ​ർ​വ​ള​ളി റോ​ഡ് (6.542 കീ​ലോ​മീ​റ്റ​ർ) 11.03 കോ​ടി, ത​ളി​പ്പ​റ​മ്പ്‌ ബ്ലോ​ക്കി​ലെ ആ​ല​ക്കോ​ട് കൊ​ട്ട​യാ​ട് ക​വ​ല കു​റ്റി​പ്പു​ഴ റോ​ഡ് (4.54 കീ.മീ) 3.77 ​കോ​ടി, ഇ​രി​ട്ടി ബ്ലോ​ക്ക് കാ​വും​പ​ടി വെ​ഞ്ഞേ​രി​ക്കു​ളം-​മാ​മ്പ​പാ​റം ക​ണ്ണു​രു​ട്ടി വെ​ങ്ങ​ര​ച്ചാ​ൽ-​പു​ന്നാ​ട് റോ​ഡ് (4.77 കീ.മീ) 4.57 ​കോ​ടി എ​ന്നി​ങ്ങ​നെ 19.37 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.