മാ​ഹി റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി; അ​പ​ക​ടം ഒ​ഴി​വാ​യി
Wednesday, July 24, 2024 1:43 AM IST
മാ​ഹി: മാ​ഹി റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള തേ​ക്ക് മ​രം ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് പ​തി​ച്ച​ത്. പ്ലാ​റ്റ്ഫോ​മി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് അ​ധി​കം യാ​ത്ര​ക്കാ​രൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. റെ​യി​ൽ​വേ അ​ധി​കൃ​ത​രെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി.