സ്കൂ​ളു​ക​ൾ​ക്ക് ലാ​പ്ടോ​പ്പ് വി​ത​ര​ണം ചെ​യ്തു
Wednesday, July 24, 2024 1:43 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ഗ​വ. സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള ലാ​പ്ടോ​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2023 - 24 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 71 സ്കൂ​ളു​ക​ൾ​ക്ക് അ​മ്പ​ത് ല​ക്ഷം രൂ​പ മു​ട​ക്കി 142 ലാ​പ് ടോ​പ്പു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ യു.​പി. ശോ​ഭ, ടി. ​സ​ര​ള, കെ.​കെ. ര​ത്‌​ന​കു​മാ​രി, ഡി​ഡി എ​ഡ്യു​ക്കേ​ഷ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് എ.​എ​സ്. ബി​ജേ​ഷ് , ക​ണ്ണൂ​ര്‍ ആ​ര്‍​ഡി​ഡി രാ​ജേ​ഷ്കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് കെ.​വി. മു​കു​ന്ദ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, മു​ഖ്യാ​ധ്യാ​പ​ക​ർ, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.