ചാ​വ​ശേ​രി​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Wednesday, July 24, 2024 1:43 AM IST
മ​ട്ട​ന്നൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ചാ​വ​ശേ​രി​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റ​വ​ന്യു സ്ഥ​ല​ത്തെ തേ​ക്ക് മ​ര​മാ​ണു നി​ലം​പ​തി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ലാ​ണു ചാ​വ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ റോ​ഡി​ൽ കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. മ​രം വൈ​ദ്യു​ത ലൈ​നി​ൽ വീ​ണ​തി​നാ​ൽ നാ​ലോ​ളം തൂ​ണു​ക​ൾ ത​ക​ർ​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത ബ​ന്ധം ത​ട​സ​പ്പെ​ട്ടു.

റോ​ഡി​നു കു​റു​കെ മ​രം വീ​ണ​തി​നാ​ൽ മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി റൂ​ട്ടി​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ട്ട​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും നാ​ട്ടു​കാ​രും ചേ​ർ​ന്നു മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ശ​ക്ത​മാ​യ കാ​റ്റ് മ​ട്ട​ന്നൂ​രി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ലും നാ​ശം വി​ത​ച്ചു. ചാ​വ​ശേ​രി ആ​വ​ട്ടി​യി​ലെ മാ​ന്യ​ത്ത് ല​ക്ഷ്മി​യു​ടെ വീ​ട് ത​ക​ർ​ന്നു. ഞാ​ലി​യും മേ​ൽ​ക്കു​ര​യും ത​ക​ർ​ന്നു.


പ​ണി​ച്ചി​പ്പാ​റ​യി​ല്‍ ര​ണ്ട് വൈ​ദ്യു​ത തൂ​ണു​ക​ൾ മ​രം വീ​ണു ത​ക​ർ​ന്നു. നെ​ല്ലൂ​ന്നി അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​വും വൈ​ദ്യു​ത തൂ​ണു​ക​ള്‍ ത​ക​ര്‍​ന്നു.