സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ൽ സീ​ബ്ര ക്രോ​സിം​ഗ് സ്ഥാ​പി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, July 24, 2024 1:43 AM IST
ക​ണ്ണൂ​ർ : സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ൽ സീ​ബ്ര ക്രോ​സിം​ഗ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. ത​ളി​പ്പ​റ​മ്പ് –ആ​ല​ക്കോ​ട് റോ​ഡി​ലെ പൂ​വ​ത്ത് സ്കൂ​ളി​നു സ​മീ​പം ജ​നു​വ​രി 24 ന് ​പൂ​വം സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റി​ലെ മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സൗ​മ്യ ബ​സി​ടി​ച്ച് മ​രി​ക്കാ​നി​ട​യാ​യ​ത് റോ​ഡി​ൽ സീ​ബ്ര ക്രോ​സിം​ഗ് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ലം​ഭാ​വ​മാ​ണ് ഒ​രു ജീ​വ​ൻ പൊ​ലി​യാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. അ​ശ്ര​ദ്ധ​മാ​യി ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ആ​ർ​ടി​ഒ​യോ​ടും നി​ർ​ദേ​ശി​ച്ചു.


എ​ഫ്എ​സ്എം​എ സ​ന്യാ​സ സ​ഭാം​ഗ​മാ​യി​രു​ന്ന സി​സ്റ്റ​ർ സൗ​മ്യ പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് സ്വ​കാ​ര്യ ബ​സി​ടി​ച്ച​ത്. സ്കൂ​ളി​നു മു​ന്നി​ലെ റോ​ഡി​ലു​ള്ള അ​പ​ക​ട സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ക്ക് ​പ​രാ​തി ന​ൽ​കി​യ മ​ദ​ർ സു​പ്പീ​രി​യ​ർ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് അ​തേ​സ്ഥ​ല​ത്ത് വ​ച്ച് ബ​സി​ടി​ച്ച് മ​രി​ച്ച​ത്. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ന​ഗ്ന​മാ​യി ലം​ഘി​ച്ചും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നെ തൃ​ണ​വ​ത്ഗ​ണി​ച്ചും ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന്‍റെ പ​രി​ണ​ത​ഫ​ല​മാ​ണ് സി​സ്റ്റ​ർ സൗ​മ്യ​യു​ടെ ദാ​രു​ണ​മ​ര​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി. ഇ​ത്ത​രം അ​ത്യാ​ഹി​ത​ങ്ങ​ൾ ഇ​നി​യും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ആ​ടി​ഒ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.