അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ 3.10 കോ​ടി​യു​ടെ റി​സ​ർ​ച്ച് സ്കോ​ള​ർ​ഷി​പ്പു​മാ​യി സ​ങ്കീ​ർ​ത്ത​ന
Wednesday, July 24, 2024 1:43 AM IST
ഇ​രി​ട്ടി: അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യാ​ന യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് 3.10 കോ​ടി​യു​ടെ റി​സ​ർ​ച്ച് സ്കോ​ള​ർ​ഷി​പ്പ് നേ​ടി ഇ​രി​ട്ടി സ്വ​ദേ​ശി​നി. കാ​ക്ക​യ​ങ്ങാ​ട് വി​ള​ക്കോ​ട് സ്വ​ദേ​ശി​നി പി.​എ. സ​ങ്കീ​ർ​ത്ത​ന​യ്ക്കാ​ണ് ഈ ​നേ​ട്ടം. കെ​മി​ക്ക​ൽ ബ​യോ​ള​ജി​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു​ള്ള റി​സ​ർ​ച്ച് സ്റ്റൈ​പ്പ​ൻ​ഡും ഇ​ൻ​ഷ്വ​റ​ൻ​സും ഉ​ൾ​പ്പെ​ടെ​യാ​ണ് ഈ ​തു​ക.

ഐ​സ​റി​ൽ​നി​ന്ന് വി​എ​സ്-​എം​എ​സ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ സ​ങ്കീ​ർ​ത്ത​ന ജ​പ്പാ​നി​ലെ ടോ​ക്കി​യോ മെ​ട്രോ​പോ​ളി​റ്റ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും ടോ​ക്കി​യോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും കി​ടാ​സെ​റ്റു യൂ​ണി​വേ​ഴ്സി​റ്റി​യി​ലും ഗ​വേ​ഷ​ണം ന​ട​ത്തി. ഐ​സ​റി​ലെ പ്ര​ഫ​സ​ർ സ​ബാ​വാ​ക്കി ഗോ​കു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​റി​ന്‍റെ ലൈ​റ്റ് തെ​റാ​പ്പി​ക്കാ​വ​ശ്യ​മാ​യ ഡൈ​ക​ൾ നി​ർ​മാ​ണ​ത്തി​ലാ​ണ് ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്.


ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും 99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ സ​ങ്കീ​ർ​ത്ത​ന ഇ​ൻ​സ്പെ​യ​ർ സ്കോ​ള​ർ​ഷി​പ്പും നേ​ടി​യി​ട്ടു​ണ്ട്. ആ​റ​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക പി.​സി. സ​വി​ത​യു​ടെ​യും കാ​വും​പ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി.​കെ. അ​നി​ൽ​കു​മാ​റി​ന്‍റെ​യും മ​ക​ളാ​ണ്. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടു ത​വ​ണ ഇം​ഗ്ലീ​ഷ് പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും സ​ങ്കീ​ർ​ത്ത​ന ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. മാ​ള​വി​ക സ​ഹോ​ദ​രി​യാ​ണ്.