പൂ​പ്പ​റ​മ്പ് ഫു​സ്കോ സ്കൂ​ൾ ര​ജ​ത ജൂ​ബി​ലി നി​റ​വി​ൽ
Wednesday, July 24, 2024 1:43 AM IST
ചെ​മ്പേ​രി: പൂ​പ്പ​റ​മ്പ് ഫു​സ്കോ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് ഫു​സ്‌​കോ കോ​ൺ​വ​ന്‍റ് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു. പൂ​പ്പ​റ​മ്പ് ഫു​സ്കോ പ​ള്ളി വി​കാ​രി ഫാ. ​ലി​ബി​ൻ എ​ഴു​പ​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​ൺ ദ ​ബാ​പ്റ്റി​സ്റ്റ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മോ​ക്ഷ​പാ​ക്യം തി​രി​തെ​ളി​ച്ച് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സ​ലോ​മി ജോ​ർ​ജ്, മാ​നേ​ജ​ർ സി​സ്റ്റ​ർ സെ​ലി​ൻ അ​ഗ​സ്റ്റി​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ആ​നി​മ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബം​ഗ​ളൂ​രു പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള സീ​നി​യ​ർ സി​സ്റ്റേ​ഴ്സും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.