ജീ​വി​ത ശൈ​ലി രോ​ഗ​നി​യ​ന്ത്ര​ണം: "ശൈ​ലി ര​ണ്ട്' ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 24, 2024 1:43 AM IST
ചെ​റു​പു​ഴ: പു​ളി​ങ്ങോം കു​ടും​ബ​രോ​ഗ്യ കേ​ന്ദ്രം ചെ​റു​പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം 2024-25 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജീ​വി​ത ശൈ​ലി രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി "ശൈ​ലി ര​ണ്ട്' ന​ട​പ്പി​ലാ​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ജി​ല്ലാ എ​ൻ​സി​ഡി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ഡോ. ​കെ.​ടി. രേ​ഖ നി​ർ​വ​ഹി​ച്ചു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എം. ഷാ​ജി, സി​ബി എം. ​തോ​മ​സ്, മാ​ത്യു കാ​രി​ത്താ​ങ്ക​ൽ, കെ.​ഡി. പ്ര​വീ​ൺ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​മു​ഹ​മ്മ​ദ്‌ ഷ​രീ​ഫ്, പി​എ​ച്ച്എ​ൻ എം.​എ​ൽ. മ​നീ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സ​ർ​വേ​യു​മാ​യി വീ​ടു​ക​ളി​ൽ എ​ത്തു​ന്ന ആ​ശ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​വേ ആ​വ​ശ്യ​ത്തി​ന് ആ​ധാ​ർ കാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്നും ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​ക​ണ​മെ​ന്നും സ്ക്രീ​നിം​ഗി​നാ​യി മൊ​ബൈ​ൽ സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​വ​ർ അ​ടു​ത്തു​ള​ള ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലോ വാ​ർ​ഡ് ത​ല സ്ക്രീ​നിം​ഗ് ക്യാ​മ്പി​ലോ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​റും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ർ​ജു​ൻ ദേ​വും അ​റി​യി​ച്ചു.