ചാ​ന്ദ്ര​ദി​നാ​ച​ര​ണം നടത്തി
Tuesday, July 23, 2024 1:50 AM IST
പ​യ്യാ​വൂ​ർ: ചാ​ന്ദ്ര​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​മ​ക്കാ​ൽ ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ റോ​ക്ക​റ്റ് മാ​തൃ​ക​യു​ടെ വി​ക്ഷേ​പ​ണ​വും വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​നും സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം ട്രെ​യി​ന​റു​മാ​യ എം.​കെ. ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം ന​ട​ത്ത​ണ​മെ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി​യ​ത്. പ്ലാ​സ്റ്റി​ക് ബോ​ട്ടി​ൽ കൊ​ണ്ട് റോ​ക്ക​റ്റും പി​വി​സി പൈ​പ്പു കൊ​ണ്ട് വി​ക്ഷേ​പ​ണ​ത്ത​റ​യും ഒ​രു​ക്കി. സൈ​ക്കി​ൾ പ​മ്പു​പ​യോ​ഗി​ച്ചാ​ണ് റോ​ക്ക​റ്റ് വി​ക്ഷേ​പി​ക്കാ​നാ​വ​ശ്യ​മാ​യ ഊ​ർ​ജം ന​ൽ​കി​യ​ത്.

റോ​ക്ക​റ്റ് ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് അ​നു​ഭ​വേ​ദ്യ​മാ​ക്കി. ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, ക്വി​സ്, പ​തി​പ്പ് നി​ർ​മാ​ണം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ത്തി. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ഇ.​പി.​ജ​യ​പ്ര​കാ​ശ്, അ​ധ്യാ​പ​ക​രാ​യ കെ.​എ.​ആ​ൻ​സി, ജോ​സ്മി ജോ​സ്, ടി.​വി.​ദീ​പ, ടി.​സ്വ​പ്ന മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ദി​നേ​ശ്, കെ.​ര​ജ​നി, എം.​ടി.​മ​ധു​സു​ദ​ന​ൻ, സോ​ണി​യ തോ​മ​സ്, കെ.​അ​മി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.  

ചെ​റു​പു​ഴ: ചാ​ന്ദ്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​നു​ഷ്യ​ൻ ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി​യ​ത് പു​ന​രാ​വി​ഷ്ക​രി​ച്ച് ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. സം​ഗീ​ത​ജ്ഞ​നും വാ​ദ്യോ​പ​ക​ര​ണ വി​ദ​ഗ്ധ​നു​മാ​യ ജോ​യി പ​യ്യ​ന്നൂ​രി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ നാ​ട​കം അ​ഭ്യ​സി​പ്പി​ച്ച​ത്. ച​ന്ദ്ര​നി​ലേ​ക്കു​ള്ള മ​നു​ഷ്യ​ന്‍റെ യാ​ത്ര​യും മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ കാ​ലു കു​ത്തി​യ​തും ച​ന്ദ്ര​നി​ൽ നി​ന്ന് ക​ല്ലും മ​ണ്ണും ശേ​ഖ​രി​ച്ച​തും തി​രി​കെ ഭൂ​മി​യി​ൽ എ​ത്തി​യ​തു​മാ​യ സം​ഭ​വ​ങ്ങ​ൾ വ​ള​രെ ആ​ക​ർ​ഷ​ക​മാ​യി അ​വ​ത​രി​പ്പി​ച്ചു. ക​ലാ​കാ​ര​നാ​യ പി. ​ജോ​യി​യെ ആ​ദ​രി​ച്ചു.​ശാ​സ്ത്ര ക്ല​ബ്ബ് ക​ൺ​വീ​ന​ർ പി. ​നി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ലീ​ന, വി.​വി. അ​ജ​യ കു​മാ​ർ, എം.​എ​സ്. മി​നി, ബി​നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വി.​ആ​ർ. ആ​ദ​ർ​ശ്, ഫാ​ത്തി​മ​ത്ത് നാ​ദി​യ, ഇ​സ​മ​രി​യ റോ​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


നെ​ല്ലി​ക്കു​റ്റി: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ചാ​ന്ദ്ര​ദി​നാ​ച​ര​ണം മു​ഖ്യാ​ധ്യാ​പ​ക​ൻ സി​ബി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​യ​ൻ​സ് ക്ല​ബ് ക​ൺ​വീ​ന​ർ എ.​സി. മെ​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ക്ക​റ്റ് മാ​തൃ​ക നി​ർ​മാ​ണം, പോ​സ്റ്റ​ർ ര​ച​ന, ചാ​ന്ദ്ര​ദി​ന ക്വി​സ് എ​ന്നി​വ​യും ന​ട​ത്തി. ബി​ജു എം. ​ദേ​വ​സ്യ, മ​ജി മാ​ത്യു, റീ​ബ പി. ​സെ​ബാ​സ്റ്റ്യ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ കെ.​കെ. ആ​കാ​ശ്, ദേ​വി​ക ഷാ​ജി, അ​ന്ന മ​രി​യ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

മാ​ട്ട​റ: കാ​രീ​സ് യു​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ചാ​ന്ദ്ര​മ​നു​ഷ്യ​ന്‍റെ വേ​ഷ​മി​ടു​ക​യും ചാ​ന്ദ്ര​ദി​ന പ​തി​പ്പ്, പോ​സ്റ്റ​ർ എ​ന്നി​വ ത​യാ​റാ​ക്കു​ക​യും ചെ​യ്തു. ചാ​ന്ദ്ര​യാ​ൻ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച വ്യ​ത്യ​സ്ത വ​ലി​പ്പ​ത്തി​ലു​ള്ള റോ​ക്ക​റ്റ് മാ​തൃ​ക​ക​ൾ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി. ചാ​ന്ദ്ര​ദി​ന ക്വി​സ് മ​ത്സ​രം, ചാ​ന്ദ്ര​മ​നു​ഷ്യ​ൻ എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​ങ്ക​ജാ​ക്ഷ​ൻ, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ഇ.​ജെ. ത​ങ്ക​മ്മ, ശാ​സ്ത്ര​രം​ഗം ക​ൺ​വീ​ന​ർ അ​ഞ്ജ​ന സാ​ഗ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ര​യ​റോം: ര​യ​റോം ഗ​വ. ഹൈ​സ്കൂ​ളി​ൽ ചാ​ന്ദ്ര​ദി​നം എ​ക്സി​ബി​ഷ​ൻ, ക്വി​സ് മ​ത്സ​രം , റോ​ക്ക​റ്റ് നി​ർ​മe​ണം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. റീ​ന വ​ർ​ഗീ​സ്, എ​സ്. സു​നി​ൽ, ഇ. ​സോ​ന, പി. ​അ​നു​ശ്രീ, മാ​യ വി​ശ്വ​ൻ, പി.​കെ. ഷി​നോ​ജ്, ഡി​യോ​ൺ ഷി​ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.