ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീഷ​ൻ ‌ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം: കെ​എ​ൽ​സി​എ
Tuesday, July 23, 2024 1:50 AM IST
ക​ണ്ണൂ​ർ: ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ​എ​ൽ​സി​എ) സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 1000 യോ​ഗ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​പ്പി​നി​ശേ​രി അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ, സാ​മ്പ​ത്തി​ക പി​ന്നാ​ക്ക​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ പ​ഠി​ക്കു​ന്ന​തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു വി​ടു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, ര​തീ​ഷ് ആ​ന്‍റ​ണി, ആ​ന്‍റ​ണി നൊ​റോ​ണ, ജോ​ൺ ബാ​ബു, ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ്, ഫ്രാ​ൻ​സി​സ് അ​ല​ക്സ്‌, കെ.​എ​ച്ച്. ജോ​ൺ, എ​ലി​സ​ബ​ത്ത് കു​ന്ന​ത്ത്, എം.​വി.​ആ​ന്‍റ​ണി, വി​ജു ജോ​ബ്, റെ​ക്സി, പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.