ഇ​രി​ട്ടി​യി​ൽ സ്വ​കാ​ര്യബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Tuesday, July 23, 2024 1:50 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ സ്വ​കാ​ര്യ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്.
മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്നും ഇ​രി​ട്ടി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും വാ​നും കീ​ഴൂ​ർ സ​ബ് ര​ജി​സ്റ്റാ​ർ ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ വാ​നി​ലു​ണ്ടാ​യി​രു​ന്ന കീ​ഴ്പ​ള്ളി സ്വ​ദേ​ശി ഡൊ​മി​നി​ക്ക്, തൃ​ശൂ​ർ സ്വ​ദേ​ശി റോ​യ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കു പ​റ്റി​യ​ത്. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന വാ​ൻ പെ​ട്ടെ​ന്ന് റോ​ഡി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. വാ​നി​ന്‍റെ വ​ല​തു​ഭാ​ഗം ത​ക​ർ​ന്നു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം ഇ​രി​ട്ടി​യി​ലെ അ​മ​ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.