കെ​എ​പി സേ​നാം​ഗ​ങ്ങ​ള്‍​ക്ക് മി​ക​ച്ച താ​മ​സസൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം
Tuesday, July 23, 2024 1:50 AM IST
ധ​ര്‍​മ​ശാ​ല: കേ​ര​ളാ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​നി​ലെ സേ​നാം​ഗ​ങ്ങ​ള്‍​ക്ക് മി​ക​ച്ച താ​മ​സ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​രി​ഭാ​ഗം പേ​രും പ​ഴ​യ​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ ബാ​ര​ക്കു​ക​ളി​ലാ​ണ് നി​ല​വി​ൽ താ​മ​സി​ക്കു​ന്ന​ത്. അ​ത്ത​രം ബാ​ര​ക്കു​ക​ള്‍ പു​തു​ക്കി പ​ണി​യു​ക​യോ അ​ല്ലാ​ത്ത പ​ക്ഷം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ മ​ള്‍​ട്ടി സ്‌​ടോ​റീ​ഡ് ബാ​ര​ക്ക് പ​ണി​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ടു​ന്നു.

കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലെ​ട്രെ​യി​നിം​ഗ് ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രു​ടെ ടീ​ച്ചിം​ഗ് അ​ല​വ​ന്‍​സ് അ​ല​വ​ന്‍​സ് 3000 രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​ക, ആ​വ​ശ്യ​മാ​യ എ​ല്‍​എം​വി, ട്രാ​വ​ല​ര്‍ , ബ​സ് എ​ന്നി​വ ല​ഭ്യ​മാ​ക്കു​ക, വി​വി​ധ ഡ്യൂ​ട്ടി​ക ള്‍​ക്കാ​യി കേ​ര​ള​ത്തി​ലു​ട​നീ​ളം സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ ടാ​ങ്ക് ക​പ്പാ​സി​റ്റി​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ കൂ​ടി അ​നു​വ​ദി​ക്കു​ക, സ്‌​പോ​ര്‍​ട്‌​സ് നി​യ​മ​നം എ​ന്‍​ട്രി കേ​ഡ​റാ​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ത​സ്തി​ക​യി​ല്‍ നി​ജ​പ്പെ​ടു​ത്തു​ക, കാ​സ​ഗോ​ഡ് ജി​ല്ല​യി​ലു​ള്ള പെ​രി​യ ഡി​റ്റാ​ച്ച്‌​മെ​ന്‍റ് ക്യാ​മ്പി​ല്‍ ഫ​യ​റിം​ഗ് ബൂ​ട്ട്, പ​രേ​ഡ് ഗ്രൗ​ണ്ട്, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ച് ഭാ​വി​യി​ല്‍ പെ​രി​യ ഡി​റ്റാ​ച്ച്‌​മെ​ന്‍റ് ക്യാ​മ്പി​നെ ബ​റ്റാ​ലി​യ​നാ​യി ഉ​യ​ര്‍​ത്തു​ക തു​ട​ങ്ങി 18 പ്ര​മേ​യ​ങ്ങ​ള്‍ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.


ജി​ല്ലാ സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ശ്രീ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​വി പ്ര​ദീ​പ​ന്‍, ജി.​പി അ​ഭി​ജി​ത്ത്, എം.​വി അ​നി​രു​ദ്ധ്, കെ.​പ്രി​യേ​ഷ്, വി.​സി​നീ​ഷ് ,അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് ഐ.​വി സോ​മ​രാ​ജ​ൻ, ര​മേ​ശ​ന്‍ വെ​ള്ളോ​റ, സി.​പി മി​ഥു​ന്‍ തു​ട​ങ്ങി​വ​ര്‍ പ്ര​സം​ഗി​ച്ചു.