232 കി​ലോ ക​ഞ്ചാ​വു​മാ​യി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​റ​സ്റ്റി​ല്‍
Tuesday, July 23, 2024 1:50 AM IST
വി​ല്ലു​പു​രം(​ത​മി​ഴ്‌​നാ​ട്): ആ​ന്ധ്ര​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ക​യാ​യി​രു​ന്ന 232 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​റ​സ്റ്റി​ല്‍. പാ​ണ​ത്തൂ​ര്‍ പ​രി​യാ​രം സ്വ​ദേ​ശി ഉ​ദ​യ​കു​മാ​ര്‍ (44), പെ​രി​യ മൂ​ന്നാം​ക​ട​വ് സ്വ​ദേ​ശി ആ​സി​ഫ് (26) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ചെ​ന്നൈ​യ്ക്ക് സ​മീ​പം വി​ല്ലു​പു​രം ദി​ണ്ടി​വ​ന​ത്ത് ഒ​ല​ക്കൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


ആ​ന്ധ്ര​യി​ലെ ഏ​ലൂ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബൊ​ലേ​റോ പി​ക്ക​പ്പ് വാ​നി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. ര​ണ്ടു​കി​ലോ​ഗ്രാം തൂ​ക്കം​വ​രു​ന്ന 116 പാ​യ്ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വു​ണ്ടാ​യി​രു​ന്ന​ത്. ഉ​ദ​യ​കു​മാ​ര്‍ ആ​യി​രു​ന്നു ഡ്രൈ​വ​ര്‍.