മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡ് ന​ന്മ ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ക​ർ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി
Monday, May 27, 2024 1:36 AM IST
ചെ​മ്പേ​രി: കൂ​ട്ടു​മു​ഖം -ചെ​മ്പേ​രി റോ​ഡി​ൽ ഒ​ട​യ​ൻ​പ്ലാ​വ് ഭ​ഗ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു വേ​ണ്ടി പൈ​പ്പി​ട്ട നൂ​റ് മീ​റ്റ​റോ​ളം ദൂ​രം ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞ് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യ​ത് ന​ന്മ ഗ്രൂ​പ്പ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്ക​ല്ല് പൊ​ട്ടി​ച്ച് ഇ​ടി​ഞ്ഞ് താ​ഴ്ന്ന ഭാ​ഗ​ത്ത് നി​റ​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി.

ചെ​മ്പേ​രി മേ​ഖ​ല​യി​ലെ കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര സൗ​ക​ര്യ​ത്തി​ന്‌ വേ​ണ്ടി ആ​റ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് പൊ​തു​ജ​ന​ങ്ങ​ൾ ചേ​ർ​ന്ന് ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ നി​ർ​മി​ച്ച ചെ​മ്പേ​രി-​കു​ട്ടു​മു​ഖം റോ​ഡ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ടാ​ർ ചെ​യ്തു​വെ​ന്നാ​ല്ലാ​തെ ഈ ​റോ​ഡി​ൽ പി​ന്നീ​ട് യാ​തൊ​രു ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യും ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡ് വീ​തി കു​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​ർ​ക്കാ​റി​നെ സ​മീ​പി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യെ​ങ്കി​ലും ഇ​തു​വ​രെ ഫ​ല​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. മു​ൻ കാ​ല​ങ്ങ​ളി​ൽ പ​തി​ന​ഞ്ചോ​ളം ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഈ ​റൂ​ട്ടി​ൽ ഇ​പ്പോ​ൾ ര​ണ്ട് ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഓ​ടു​ന്ന​ത്.