പ്രതിഷേധ സബ്സിഡി കടകളുമായി യൂത്ത് കോണ്‍ഗ്രസ്
1451569
Sunday, September 8, 2024 5:08 AM IST
മഞ്ചേരി: ഓണം സമാഗതമായിരിക്കെ സപ്ലൈകോയില്‍ അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തി ജനജീവിതം ദുസഹമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷന് സപ്ലൈകോ ഓഫീസിന് മുമ്പില്‍ മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധ സബ്സിഡി കട സംഘടിപ്പിച്ചു.
സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ച് സബ്സിഡി വര്‍ധിപ്പിക്കാത്ത പക്ഷം സപ്ലൈകോയുടെ മുന്പില് യാചക സമരം ആരംഭിക്കുമെന്നും പൊതുജനത്തിനായി വാര്‍ഡുകള്‍ തോറും യൂത്ത് കെയര്‍ സബ്സിഡി കടകള്‍ തുറക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സുബൈര്‍ വീമ്പൂര് ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നീനു സാലിന്, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് ബ്ലോക്ക് പ്രസിഡന്റ് ഷബീര്‍ കുരിക്കള്‍, രോഹിത് പയ്യനാട്,
ഷൈജല്‍ ഏരിക്കുന്നന്‍, നബീല്‍ കിടങ്ങഴി, ഹംസ പുല്ലഞ്ചേരി, ഫൈസല്‍ പാലായി, ലബീബ്, ഷിബിന്‍ മുഹമ്മദ്, അസീബ്, ആഷിക്, മുസമ്മില്‍ വീമ്പൂര്, വസില്‍ ഹൈദര്‍, ഹനീഫ ചാടിക്കല്ല്, പത്മരാജന് തുടങ്ങിയവര്‍ സംസാരിച്ചു.