താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വെ​ള്ള​ക്കെ​ട്ട്; പ​രി​ഹ​രി​ക്കാ​ൻ ഇ​രി​ട്ടി ന​ഗ​ര​സ​ഭ
Sunday, May 26, 2024 8:27 AM IST
ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ മു​റ്റ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ പു​തി​യ പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭ. ആ​ശു​പ​ത്രി​യു​ടെ മു​റ്റം റൂ​ഫിം​ഗ് ന​ട​ത്തി വെ​ള്ളം പൈ​പ്പു​ക​ളി​ലൂ​ടെ ശേ​ഖ​രി​ച്ച് നീ​ർ​ക്കു​ഴി​യി​ൽ ശേ​ഖ​രി​ക്കാ​നാ​ണ് പു​തി​യ പ​ദ്ധ​തി. റൂ​ഫിം​ഗി​നാ​യി16,35,000 രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക്കി പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു.

ഈ ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ നി​ല​വി​ലെ ഇ​ന്‍റ​ർ​ലോ​ക്കു​ക​ൾ മാ​റ്റി പു​തി​യ ഇ​ന്‍റ​ർ​ലോ​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും മ​ഴ​വെ​ള്ള ശേ​ഖ​ര​ണ പ​ദ്ധ​തി​ക്കു​മാ​യി 20 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്കു​മു​ള്ള ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യി. ര​ണ്ട് പ​ദ്ധ​തി​ക​ളും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം ആ​കും എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ആ​റു​മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി.