മ​ത്സ്യ-മാം​സ-പ​ച്ച​ക്ക​റി വി​ലവ​ർ​ധ​ന മ​ല​യോ​ര​ത്തെ ജ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു
Sunday, May 26, 2024 8:27 AM IST
ആ​ല​ക്കോ​ട്: മ​ത്സ്യ​ത്തി​നും മാം​സ​ത്തി​നും പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല വ​ർ​ധി​ക്കു​ന്ന​ത് മ​ല​യോ​ര​ത്തെ ക​ർ​ഷ​ക​രാ​യ സാ​ധ​ര​ണ​ക്കാ​രു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യാ​യി മാ​റി. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​കി​ച്ച് പ​ച്ച​ക്ക​റി​ക​ൾ​ക്ക് 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് വി​ല വ​ർ​ധ​ന​വ്. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഉ​ത്പാ​ദ​നം കു​റ​യു​മ്പോ​ൾ ഇ​നി​യും വി​ല വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത.

ര​ണ്ടുമാ​സം മു​മ്പ് വ​രെ 48 രൂ​പ​യു​ണ്ടാ​യി​രു​ന്ന പ​യ​റി​ന്‍റെ വി​ല ഇ​പ്പോ​ൾ 100ന് ​മു​ക​ളി​ലാ​ണ്. 65 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ബീ​ൻ​സി​ന് ഇ​പ്പോ​ൾ 140ന് ​മു​ക​ളി​ലാ​ണ് വില. മ​ത്സ്യ​ത്തി​നും വി​ല കു​തി​ച്ച് ക​യ​റു​ക​യാ​ണ്. സാ​ധാ​ര​ക്കാ​ർ കു​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​ത്തി ഉ​ൾ​പ്പ​ടെ​യു​ള്ള ചെ​റു മ​ത്സ്യ​ങ്ങ​ൾ കി​ട്ട​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 220 രൂപയെ​ങ്കി​ലും ന​ൽ​ക​ണം. ചി​ല​പ്പോ​ൾ അ​തി​ന് 260ന് ​മേ​ൽ വി​ല ന​ൽ​കേ​ണ്ട സ്ഥി​തി​യാ​ണ്. അ​തോ​ടെ​പ്പം ഇ​പ്പോ​ൾ മ​ല​യോ​ര​ത്ത് ല​ഭി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ പ​ഴ​ക്ക​ത്തെ​പ്പ​റ്റി​യും ഗു​ണ​നി​ല​വാ​ര​ത്തെ​പ്പ​റ്റി​യും ആ​ശ​ങ്ക​യും ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. ട്രോ​ളിം​ഗ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ മ​ത്സ്യ​​ത്തി​ന് വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല.

പ​ച്ച​ക്ക​റി-​മ​ത്സ്യ വി​പ​ണി​ക​ൾ​ക്ക് പി​ന്നാ​ലെ ഇ​റ​ച്ചി​ക്കും വി​ല കു​തി​ച്ച് ക​യ​റു​ന്ന​തും സാ​ധാ​ര​ണ​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തു​ക​യാ​ണ്. പ​ന്നി​യി​റ​ച്ചി​ക്ക് കി​ലോ​ക്ക് 340-350 ആ​ണ് വി​ല. മൂ​ന്ന് മാ​സം മു​മ്പ് വ​രെ 240 രൂ​പ​യാ​യി​രു​ന്ന​താ​ണ് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ഈ ​വി​ല​യി​ലെ​ത്തി​യ​ത്. പ​ന്നി​യി​റ​ച്ചി​യു​ൾ​പ്പെ​ടെ എ​ല്ലാ ത​രം മാം​സ​ങ്ങ​ൾ​ക്കും കൃ​ത്രി​മ ക്ഷാ​മം സ്യ​ഷ്ടി​ച്ചാ​ണ് വി​ല വ​ർ​ധ​ന​വ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 330 മു​ത​ൽ 350 രൂ​പ​യാ​യി​രു​ന്ന പോ​ത്തി​ന്‍റെ വി​ല വ​ർ​ധി​ച്ച് 380-400 രൂ​പ​യി​ലെ​ത്തി.

കോ​ഴി വി​ല​യും മാ​സ​ങ്ങ​ളാ​യി കു​തി​ച്ച് ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കി​ലോ​ക്ക് 170 രൂ​പ​യാ​ണ് കോ​ഴി​യു​ടെ വി​ല. ഈ​സ്റ്റ​ർ കാ​ല​ത്ത് ആ​രം​ഭി​ച്ച വി​ല​ക്ക​യ​റ്റം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ൽ നോ​ൺവെ​ജ് വി​ഭ​വ​ങ്ങ​ൾ​ക്കും വി​ല കു​തി​ച്ച് ക​യ​റി​യി​രി​ക്കു​ക​യാ​ണ്. വി​ല വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.