ദു​ര​ന്ത നി​വാ​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Friday, May 24, 2024 1:27 AM IST
ത​ളി​പ്പ​റ​മ്പ്: കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി പ്ര​കൃ​തി​ക്ഷോ​ഭം നേ​രി​ടു​ന്ന​തി​നാ​യി ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് സ​ജ്ജ​മാ​യി. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​മു​ള്ള ദു​ര​ന്ത നി​വാ​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. അ​തി​ന്‍റെ ജി​ല്ലാത​ല പ​രി​ശോ​ധ​ന പോ​ലീ​സ് മേ​ധാ​വി എം.​ ഹേ​മ​ല​ത റൂ​റ​ല്‍ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് നി​ര്‍​വ​ഹി​ച്ചു.

സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​ന്‍.​ഒ. സി​ബി, നാ​ര്‍​കോ​ട്ടി​ക്സെ​ല്‍ ഡി​വൈ​എ​സ്പി പ്രേം​ജി​ത്ത്, ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സ​ജീ​വ്കു​മാ​ര്‍ എ​ന്നി​വ​രും മ​റ്റ് നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.