മ​ല​യോ​ര​ത്തെ കൈ​യി​ലെ​ടു​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, April 10, 2024 1:41 AM IST
കെ.​സു​ധാ​ക​ര​ന്‍
പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍

കണ്ണൂർ മണ്ഡലം യുഡിഎഫ് സ്ഥാനർഥി കെ. സുധാകരൻ പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ പര്യടനം നടത്തി. വെ​ള്ളാ​ര്‍​വെ​ള്ളി​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ല്‍ ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും ബോം​ബ് പൊ​ട്ടി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച​പ്പോ​ള്‍ ബോം​ബു​ണ്ടാ​ക്കി​യ വ​രെ ര​ക്ഷി​ക്കാ​ന്‍ പ്ര​സ്താ​വ​ന​യു​മാ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ഖ്യ​മ​ന്ത്രി​യു​മെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.​ കേ​സി​ലെ പ്ര​തി​ക​ള്‍ എ​ല്ലാം സിപി എം ​നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ്. അ​വ​രെ ര​ക്ഷി​ക്കാ​നാ​ണ് ഉ​ന്ന​ത സി​പി​എം നേ​താ​ക്ക​ള്‍ പ്ര​സ്താ​വ​നു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​തെ​ന്നും മാ​ര്‍​ട്ടി​ന്‍ പ​റ​ഞ്ഞു.

വെ​ള്ളാ​ർ വെ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം തി​രു​വോ​ണ​പ്പു​റം, മു​രി​ങ്ങോ​ടി, പെ​രു​മ്പു​ന്ന, മീ​ത്ത​ലെ പു​ന്നാ​ട്, താ​വി​ലാ​ക്കു​റ്റി, എ​ട​ക്കാ​നം, ക​ട​ത്തും​ക​ട​വ്, പു​തു​ശേ​രി, വി​ള​മ​ന, പെ​രി​ങ്കി​രി, കി​ളി​യ​ന്ത​റ, ക​ച്ചേ​രി​ക്ക​ട​വ്, ച​ര​ള്‍, വാ​ണി​യ​പ്പാ​റ, അ​ങ്ങാ​ടി​ക്ക​ട​വ്, ഉ​രു​പ്പും​ക്കു​റ്റി, എ​ട​പ്പു​ഴ, ച​തി​രൂ​ര്‍, ക​ക്കൂ​വ, കീ​ഴ്പ്പ​ള്ളി വെ​ളി​മാ​നം, വീ​ര്‍​പ്പാ​ട്,ചെ​ടി​ക്കു​ളം, ഒ​ട​ക്കാ​ല്‍,എ​ടൂ​ര്‍ മു​ണ്ട​യാം​പ​റ​മ്പ്,ആ​ന​പ്പ​ന്തി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി ക​രി​ക്കോ​ട്ട​ക്ക​രി​യി​ല്‍ സ​മാ​പി​ച്ചു.

നേ​താ​ക്ക​ളാ​യ സ​ണ്ണി ജോ​സ​ഫ് , ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ,അ​ഡ്വ. കെ. ​എ. ഫി​ലി​പ് , ലി​സി ജോ​സ​ഫ്, പി.കെ. ജ​നാ​ർ​ദ്ദ​ന​ൻ, ബൈ​ജു വ​ർ​ഗീ​സ്, ജൂ​ബി​ലി ചാ​ക്കോ, പി.എ. ന​സീ​ർ ,ത​മ്പാ​ൻ ഹം​സ , എം.എം. മ​ജീ​ദ്, സാ​ജു യോ​മാ​സ്, സു​ദീ​പ് ജെ​യിം​സ്, കെ.​വേ​ലാ​യു​ധ​ൻ, ജെ​യ്സ​ൺ കാ​ര​ക്കാ​ട്, ഡെ​യ്സി മാ​ണി, സ​മീ​ർ പു​ന്നാ​ട്, പെ​രു​ന്ത​യി​ ൽ സ​ലാം, മ​ട്ടി​ണി വി​ജ​യ​ൻ, പി.വി. നി​തി​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ വി​വി​ധ പ​ര്യ​ട​ന​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

എം.​വി. ജ​യ​രാ​ജ​നും
പേ​രാ​വൂ​രിൽ

കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനർഥി എം.​വി. ജ​യ​രാ​ജ​ൻ പേ​രാ​വൂ​ർ മ​ണ്ഡ​ലത്തിൽ പ​ര്യ​ട​നം നടത്തി. ര​ണ്ടാംഘ​ട്ട പൊ​തു പ​ര്യ​ട​ന​ത്തി​ന് പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ ജ​ന​ക്കൂ​ട്ടം വ​ര​വേ​റ്റു. ആ​ദി​വാ​സി ജ​ന​വി​ഭാ​ഗം ഒ​രു​ക്കി​യ തു​ടി​താ​ള​ങ്ങ​ൾ​ക്കൊ​പ്പം നാ​സി​ക് ഡോ​ൾ ബാ​ന്‍ഡ് മേ​ള​വും ചെ​ണ്ട വാ​ദ്യ​ങ്ങ​ളും സ്വീ​ക​ര​ണ​ത്തി​ന് കൊ​ഴു​പ്പേ​കി. രാ​വി​ലെ പ​ത്തൊ​മ്പ​താം മൈ​ലി​ൽ നി​ന്ന് തു​ട​ങ്ങി​യ പ​ര്യ​ട​നം രാ​ത്രി വൈ​കി വീ​ർ​പ്പാ​ട് സ​മാ​പി​ച്ചു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി. ​ഹ​രീ​ന്ദ്ര​ൻ, ബി​നോ​യ്കു​ര്യ​ൻ, കെ.​വി. സ​ക്കീ​ർ​ഹു​സൈ​ൻ, കെ. ​മോ​ഹ​ന​ൻ, വി.​ജി. പ​ത്മ​നാ​ഭ​ൻ, അ​ഡ്വ. എം. ​രാ​ജ​ൻ, ജ​യ്‌​സ​ൺ ജീ​ര​ക​ശേ​രി എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ജ​യ​ൻ പാ​യം, ബാ​ബു​രാ​ജ് പാ​യം, ഷി​ജി​ത്ത് വാ​യ​ന്നൂ​ർ, വി.​കെ. ര​മേ​ശ​ൻ, സി.​വി.​എം. വി​ജ​യ​ൻ, വി.​ജി. പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.


സി. ​ര​ഘു​നാ​ഥ്
ഇ​രി​ക്കൂ​റി​ൽ

മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ര​ണ്ടാം റൗ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ന​ട​ത്തി കണ്ണൂർ മണ്ഡലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സി. ​ര​ഘു​നാ​ഥ്. ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ​ര്യ​ട​നം. തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ആ​ല​ക്കോ​ട് ടൗ​ണി​ല്‍ ഉ​ത്ത​ര​മേ​ഖ​ലാ ഉ​പാ​ധ്യ​ക്ഷ ആ​നി​യ​മ്മ രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​ക്കോ​ട് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജി ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ക്കോ​ട് മ​ണ്ഡ​ലം അ​ധ്യ​ക്ഷ​ന്‍ പി.​വി. റോ​യ് സ്ഥാ​നാ​ര്‍​ഥി​യെ ഹാ​രാ​ര്‍​പ്പ​ണം ചെ​യ്തു സ്വീ​ക​രി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം എ.​പി. ഗം​ഗാ​ധ​ര​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​കു​മാ​ര്‍ ക​രി​യി​ല്‍, ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ​ഞ്ചു കൃ​ഷ്ണ​കു​മാ​ര്‍, ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ തോ​മ​സ്, ക​ര്‍​ഷ​ക​മോ​ര്‍​ച്ച ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി. ബാ​ല​ന്‍, എ​ന്‍​ഡി​എ ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ എം.​പി. ജോ​യി, ആ​ല​ക്കോ​ട് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ജീ​വ​ന്‍ പാ​ച്ചേ​നി, ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നോ​ജ് , സി.​വി. പു​രു​ഷോ​ത്ത​മ​ന്‍, വി.​വി. ര​ഞ്ചി​ത്ത്, ആ​ല​ക്കോ​ട് ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ചീ​ക്കാ​ട്, മാ​മ്പൊ​യി​ല്‍, ര​യ​രോം, തേ​ര്‍​ത്ത​ല്ലി, വെ​ള്ളാ​ട്, ക​രു​വ​ഞ്ചാ​ല്‍, പോ​ത്തു​കു​ണ്ട്, ന​ടു​വി​ല്‍, കു​ള​ത്തൂ​ര്‍, ചു​ഴ​ലി, പ​രി​പ്പാ​യി, ശ്രീ​ക​ണ്ഠ​പു​രം, കൂ​ട്ടു​മു​ഖം, ഐ​ച്ചേ​രി, എ​രു​വേ​ശി, പൂ​പ്പ​റ​മ്പ്, ച​ന്ദ​ന​ക്കാം​പാ​റ, പൈ​സ​ക​രി, കോ​ളി​ത്ത​ട്ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം ഉ​ളി​ക്ക​ലി​ല്‍ സ​മാ​പി​ച്ചു.