തൊ​ടു​പു​ഴ: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. പൂ​ച്ച​പ്ര ക​ല്ലം​പ്ലാ​ക്ക​ൽ സ​ന​ലി​നെ (40) കു​ത്തിക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ഉ​ണ്ണി​യെ​ന്ന് വി​ളി​ക്കു​ന്ന ചേ​ല​പ്ലാ​ക്ക​ൽ അ​രു​ണി​നെ (35) ആ​ണ് തൊ​ടു​പു​ഴ അ​ഡി​ഷ​ണ​ൽ നാല് കോ​ട​തി ജ​ഡ്ജി പി.​എ​ൻ.​ സീ​ത കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക്കു​ള്ള ശി​ക്ഷ പ​ത്തി​ന് വി​ധി​ക്കും. 2022 ജ​നു​വ​രി 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.