വൈ​ദ്യു​ത ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ തീപി​ടി​ച്ചു
Friday, March 1, 2024 1:11 AM IST
മ​ട്ട​ന്നൂ​ർ: കോ​ട​തി​ക്കു മു​ന്നി​ലെ വൈ​ദ്യു​ത ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ തീ ​പി​ടി​ച്ച​പ്പോ​ൾ ര​ക്ഷ​ക​രാ​യി കോ​ട​തി ജീ​വ​ന​ക്കാ​ർ.

വൈ​ദ്യു​ത ലൈ​നി​ൽ കാ​ക്ക കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂലം ട്രാ​ൻ​സ്ഫോ​മ​റി​ൽ തീ ​ഉ​യ​ർ​ന്ന​ത്. സം​ഭ​വം ക​ണ്ട മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ലെ സീ​നി​യ​ർ ക്ലാ​ർ​ക്ക് ജ്യോ​തി​ഷ് ജോ​ണും സ​ഹ​പ്ര​വ​ർ​ത്ത​ക​രും കോ​ട​തി കെ​ട്ടി​ട​ത്തി​ലെ അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണം എ​ടു​ത്തു കൊ​ണ്ടു​വ​ന്ന് തീ ​കെ​ടു​ത്തി. സ​മീ​പ​ത്തു പെ​ട്രോ​ൾ പ​മ്പും മി​നി സി​വി​ൽ സ്റ്റേ​ഷ​നും ഉ​ണ്ടായിരുന്നു. സ​മ​യോ​ചി​ത​മാ​യി ഇ​ട പെ​ട​ലി​നെ​തു​ട​ർ​ന്ന് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.