തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
Thursday, February 29, 2024 8:05 AM IST
പ​യ്യ​ന്നൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് മൂ​ന്നു പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു പ​രി​ക്ക്. മ​മ്പ​ല​ത്തെ പി.​ത​മ്പാ​യി.(74), മ​മ്പ​ലം സു​ര​ഭി ന​ഗ​റി​ലെ ടി.​വി.​ഗി​രി​ജ (56), മ​ഹാ​ദേ​വ​ഗ്രാ​മ​ത്തി​ലെ യു.​കെ.​സീ​ന എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​രെ പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് കി​ഴ​ക്ക് ഭാ​ഗ​ത്തെ മ​മ്പ​ലം റോ​ഡി​ലാ​ണ് സം​ഭ​വം. വൈ​കു​ന്നേ​രം ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഗി​രി​ജ​യെ നാ​യ ക​ടി​ച്ച​ത്.​റോ​ഡി​ലൂ​ടെ ന​ട​ന്നു വ​രു​മ്പോ​ഴാ​ണ് ത​മ്പാ​യി​ക്ക് ക​ടി​യേ​റ്റ​ത്. ട്രെ​യി​ൻ ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് സീ​ന​ക്ക് ക​ടി​യേ​റ്റ​ത്.