പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ക​ണ്ട​ക്ട​റു​ടെ പേ​രി​ൽ ഒ​രു പോ​ക്സോ കേ​സ് കൂ​ടി
Wednesday, November 29, 2023 7:55 AM IST
ത​ളി​പ്പ​റ​മ്പ്: പ​ണി​മു​ട​ക്കി​നും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ ത​വ​ക്ക​ല്‍ ബ​സ് ക​ണ്ട​ക്ട​ര്‍ പി.​ആ​ര്‍. ഷി​ജു​വി​നെ​തി​രെ (34) ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ഒ​രു പോ​ക്‌​സോ കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ത​വ​ക്ക​ല്‍ ബ​സി​ല്‍ വ​ച്ചു​ത​ന്നെ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ ഷി​ജു പീ​ഡി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​യി​ലാ​ണു പു​തി​യ കേ​സ്.

യാ​ത്ര​ക്കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ ബ​സി​ല്‍ വ​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​സ് ക​ണ്ട​ക്ട​റെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.


ക​ഴി​ഞ്ഞ 24ന് ​രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്ക് വ​രു​മ്പോ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തി​ന് ത​ളി​പ്പ​റ​മ്പ് എ​സ്ഐ ദി​നേ​ശ​ന്‍ കൊ​തേ​രി അ​റ​സ്റ്റ് ചെ​യ്ത ഷി​ജു റി​മാ​ന്‍​ഡി​ലാ​ണ്.

ആ​ല​ക്കോ​ട് നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ​രു​ന്ന ത​വ​ക്ക​ല്‍ ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് ഷി​ജു. ഷി​ജു​വി​ന്‍റെ അ​റ​സ്റ്റ് ക​ള്ള​പ്പ​രാ​തി​യു​ടെ പേ​രി​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​സ് ജീ​വ​ന​ക്കാ​ര്‍ ഇ​ന്ന​ലെ പ​ണി​മു​ട​ക്കി​യി​രു​ന്നു.