വ​ന്യ​ജീ​വി ശ​ല്യം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് വ​നം​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Sunday, July 7, 2024 8:13 AM IST
ത​ല​ശേ​രി: മ​ല​യോ​ര ജ​ന​ത നേ​രി​ടു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ ശാ​ശ്വ​ത പ​രി​ഹാ​രം സാ​ധ്യ​മാ​ക്കു​ന്ന ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന് നി​വേ​ദ​നം ന​ൽ​കി.

ത​ല​ശേ​രി അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്ത് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഏ​റെ ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കാ​മെ​ന്നും ഏ​റ്റ​വും അ​ടു​ത്ത ദി​വ​സം ത​ന്നെ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നും വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ​ക്കു​മാ​യി അ​വ​സ​ര​മൊ​രു​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​യി​ത്ത​മ​റ്റം, ട്ര​ഷ​റ​ർ സു​രേ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം, ആ​ന്‍റോ തെ​രു​വ​ൻ​കു​ന്നേ​ൽ എ​ന്നി​വ​രും നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.