ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ആ​രം​ഭി​ച്ച ബ​സ് സ​ർ​വീ​സി​ന് സ്വീ​ക​ര​ണം
Monday, July 15, 2024 5:36 AM IST
മേ​പ്പ​യ്യൂ​ർ: യാ​ത്രാ സൗ​ക​ര്യം തീ​രെ​യി​ല്ലാ​ത്ത ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലൂ​ടെ പു​തു​താ​യി ആ​രം​ഭി​ച്ച പ്ര​ണ​വം ബ​സ് സ​ർ​വീ​സി​ന് മേ​പ്പ​യ്യൂ​ർ മൈ​ത്രീ​ന​ഗ​റി​ൽ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി.

പേ​രാ​മ്പ്ര​യി​ൽ നി​ന്നും വാ​ല്യ​ക്കോ​ട് ആ​ക്കൂ​പ​റ​മ്പ്, എ​ട​ക്ക​യി​ൽ, ക​ൽ​പ്പ​ത്തൂ​ർ രാ​വ​റ്റ​മം​ഗ​ലം വ​ഴി മേ​പ്പ​യ്യൂ​ർ ടൗ​ൺ വ​രെ​യും, മേ​പ്പ​യ്യൂ​രി​ൽ നി​ന്നും ജ​ന​കീ​യ മു​ക്ക്, മ​ണ​പ്പു​റം കീ​ഴ്പ്പ​യ്യൂ​ർ വ​ഴി മു​യി​പ്പോ​ത്ത് വ​രെ​യു​മാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ നി​ന്ന് മേ​പ്പ​യ്യൂ​ർ, പേ​രാ​മ്പ്ര ടൗ​ണു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് എ​ത്തി​ച്ചേ​രു​വാ​ൻ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ക​ഴി​യു​ന്ന റൂ​ട്ടാ​ണി​ത്.

മൈ​ത്രീ​ന​ഗ​ർ ടീം ​ല​ക്ഷ്യ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പം ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് കെ.​പി വേ​ണു​ഗോ​പാ​ൽ, മു​ജീ​ബ് കോ​മ​ത്ത്, പി.​കെ അ​നീ​ഷ്, സി.​നാ​രാ​യ​ണ​ൻ, വി​ജ​യ​ൻ മ​യൂ​ഖം, വി​ജീ​ഷ് ചോ​ത​യോ​ത്ത്, പി.​ബാ​ബു​രാ​ജ്, കൂ​ളി​ക്ക​ണ്ടി ബാ​ല​കൃ​ഷ്ണ​ൻ, ടി.​വി​ജ​യ​ൻ, അ​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.