സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണം
Sunday, July 14, 2024 8:07 AM IST
പ​ള്ളി​ക്കു​ന്ന്: വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രേ ജി​ല്ലാ പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ള്ളി​ക്കു​ന്ന് പ്ര​ശാ​ന്തി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ഗ​വ. ഓ​ഫീ​സേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ യൂ​ണി​റ്റ്, കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം പ​ള്ളി​ക്കു​ന്ന് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണു പ​രി​പാ​ടി ന​ട​ത്തി​യ​ത്.

പ​ള്ളി​ക്കു​ന്ന് രാ​ധാ​വി​ലാ​സം സ്കൂ​ളി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡ​പ്യൂ​ട്ടി മേ​യ​ർ പി. ​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശാ​ന്തി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി. ​കൃ​ഷ്ണ​നാ​ഥ പൈ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സ് എ​സ്ഐ സ​ജേ​ഷ് സി. ​ജോ​സ്, വ​നി​താ പോ​ലീ​സ് സി​ന്ധു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ മ​റ്റു റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. പ്ര​ശാ​ന്തി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ ഈ​വ​ർ​ഷം ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ കെ.​ടി. ബാ​ബു​രാ​ജ് അ​നു​മോ​ദി​ച്ചു.

റി​ട്ട. ഇ​ൻ​കം ടാ​ക്സ് ക​മ്മീ​ഷ​ണ​ർ കെ. ​സ​ദാ​ന​ന്ദ​ൻ, കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം സെ​ക്ര​ട്ട​റി സി.​വി. ര​വീ​ന്ദ്ര​ൻ, പ്ര​ശാ​ന്തി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യം​ഗം ഡോ. ​പി. പ്ര​ശാ​ന്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.