കൂടുതൽ മഴ ക​ണ്ണൂ​രിൽ
Tuesday, July 16, 2024 12:19 AM IST
ദീ​പു മ​റ്റ​പ്പ​ള്ളി

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ഴ​യി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ. നി​ല​വി​ൽ ല​ഭി​ക്കേ​ണ്ട മ​ഴ​യി​ൽ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് മാ​ത്ര​മാ​ണ് ക​ണ്ണൂ​രി​ൽ ഇ​ന്ന​ലെ വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ വ​രെ ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത് 1327.4 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​യി​രു​ന്നു. ഇ​തി​ൽ 1313.1 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു.

അ​യ​ൽ​ജി​ല്ല​യാ​യ കാ​സ​ർ​ഗോ​ഡ് 21 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 1476.8 മി​ല്ലി​മീ​റ്റ​ർ ല​ഭി​ക്കേ​ണ്ടി​ട​ത്ത് 1169 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ക​ണ്ണൂ​രി​നു പി​റ​കി​ലാ​യി കോ​ട്ട​യ​വും തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ്. ഇ​രു ജി​ല്ല​ക​ളി​ലും ഏ​ഴു ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ഇ​ന്ന​ലെ ഉ​ച്ച​വ​രെ മാ​ത്രം ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 100 മി​ല്ലി​മീ​റ്റ​റി​നു മു​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. ഇ​രു ജി​ല്ല​ക​ളി​ലും ഇ​ന്ന​ലെ റെ​ഡ് അ​ല​ർ​ട്ടാ​യി​രു​ന്നു. അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും ഇ​രു ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 23 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 973 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് ഇ​തു​വ​രെ ല​ഭി​ച്ച​ത് 747.7 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്.

ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണും പു​ഴ​ക​ര​വി​ഞ്ഞ​തി​നെ​യും തു​ട​ർ​ന്ന് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മ​ല​യോ​ര മേ​ഖ​ല​യു​ടെ പ​ല​ഭാ​ഗ​ത്തും ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ചു. വീ​ടി​ന് മു​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ണും നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്.