‘വാ​യി​ച്ചു വ​ള​രു​ക ക്വി​സ് മ​ത്സ​രം 2024’ വി​ജ​യി​ക​ൾ
Tuesday, July 16, 2024 2:50 AM IST
പ​ത്ത​നം​തി​ട്ട: 29-ാമ​ത് ദേ​ശീ​യ വാ​യ​നാ​മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി.​എ​ന്‍. ​പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ , പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ "വാ​യി​ച്ചു വ​ള​രു​ക ക്വി​സ് മ​ത്സ​രം 2024' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ൽ വി. ​നി​ര​ഞ്ജ​ന്‍ (ക​ല​ഞ്ഞൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് ആ​ന്‍​ഡ് വി​എ​ച്ച്എ​സ്എ​സ്), അ​ര്‍​ജു​ന്‍ എ​സ്. കു​മാ​ര്‍ (ക​ല​ഞ്ഞൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് ആ​ന്‍​ഡ് വി​എ​ച്ച്എ​സ്എ​സ്), ഷി​ഹാ​ദ് ഷി​ജു ( ജി​എ​ച്ച്എ​സ്എ​സ് തോ​ട്ട​ക്കോ​ണം) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

യു​പി വി​ഭാ​ഗ​ത്തി​നാ​യി ന​ട​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ മെ​റി​ന്‍ ജോ​ണ്‍ (കാ​തോ​ലി​ക്കേ​റ്റ് ഹൈ​സ്‌​കൂ​ള്‍) ഒ​ന്നാം സ്ഥാ​ന​വും നി​ര​ഞ്ജ​ന പി. ​അ​നീ​ഷ് ( മ​ഞ്ഞ​നി​ക്ക​ര സെ​ന്‍റ് ഏ​ലി​യാ​സ് യു​പി സ്‌​കൂ​ള്‍), നി​വേ​ദി​ത പി. ​അ​നീ​ഷ് (പ്ര​മാ​ടം നേ​താ​ജി എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ​വ​ര്‍ 19ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.