തീ​ര​ദേ​ശ​ത്തെ കാ​യി​കല​ഹ​രി ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക്
Tuesday, July 16, 2024 1:23 AM IST
ക​യ്പ​മം​ഗ​ലം: മാ​ര​ക​മാ​യ ല​ഹ​രി​യു​ടെ വ​ഴി​ക​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും അ​ക​റ്റി​നി​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 14ാം ഡി​വി​ഷ​ൻ മെ​മ്പ​ർ ആ​ർ.​കെ. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കാ​യി​ക ല​ഹ​രി പ​ദ്ധ​തി ര​ണ്ടാം​വ​ർ​ഷ​ത്തി​ലേ​ക്ക്.

ര​ണ്ടാം വ​ർ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന നാ​ല് സ്കൂ​ളു​ക​ളി​ലേ​ക്കു കാ​യി​ക അ​ധ്യാ​പ​ക​രെ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ക​യും സ്കൂ​ളു​ക​ളി​ലേ​ക്കു​വേ​ണ്ട കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കു​ക​യും ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ​സ്. ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​കെ.​ബേ​ബി, സ്പോ​ർ​ട്സ് സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​ടി. സോ​ണി ജോ​ൺ , പി .​എം . അ​ഹ​മ്മ​ദ്, എ​ക്സൈ​സ് സി​ഐ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, ക​യ്പ​മം​ഗ​ലം എ​സ്ഐ സൂ​ര​ജ്, കാ​യി​ക അ​ധ്യാ​പ​ക​ൻ അ​ഖി​ൽ ച​ന്ദ്ര​ൻ, മ​ധു, സ​ജി​മോ​ൻ, സ​ന്തോ​ഷ്, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യി​ലേ​ക്കു​ള്ള വി​വി​ധ എ​സ്എ​സ്എ​ൽ​സി ബാ​ച്ചു​ക​ളു​ടേ​യും പൂ​ർ​വ അ​ധ്യാ​പ​ക​രു​ടേ​യും സാ​മ്പ​ത്തി​ക സ​ഹാ​യം ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങി.