രാ​ഷ്‌ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം
Monday, July 15, 2024 12:45 AM IST
പ​യ്യാ​വൂ​ർ: രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​യ്യാ​വൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​നോ​യ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ണ്ണി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യി മ​ല​മേ​ൽ, ജോ​ർ​ജ് പു​ത്തേ​ട്ട്, വ​ത്സ​മ്മ ദേ​വ​സ്യ, പീ​റ്റ​ർ പു​തു​പ്പ​റ​മ്പി​ൽ, ജോ​യി ഉ​ളി​ക്ക​ൽ, ബി​നോ​യ് പു​ത്ത​ൻ​ന​ട​യി​ൽ, ഗ​ർ​വാ​സീ​സ് ക​ല്ലു​വ​യ​ൽ, പി.​എ. വ​ർ​ഗീ​സ് വൈ​ദ്യ​ർ, ജോ​സ​ഫ് ഉ​ളി​ക്ക​ൽ, ടോ​മി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ന്യ​മൃ​ഗ​ശ​ല്യം, ക​ട​ബാ​ധ്യ​ത, ജ​പ്തി, ക​ർ​ഷ​ക ഭൂ​മി​യി​ലെ മ​രം മു​റി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് എ​ന്നി​വ​യ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ഓ​ഗ​സ്റ്റ് 30, 31 തീ​യ​തി​ക​ളി​ൽ ഇ​ടു​ക്കി​യി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന മ​ഹാ​സം​ഗ​മ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലമായി ​വാ​ർ​ത്താ-പ​ത്ര വി​ത​ര​ണ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ തോ​മ​സ് അ​യ്യ​ങ്കാ​നാ​ലി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.