ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, July 12, 2024 10:11 PM IST
ച​ക്ക​ര​ക്ക​ൽ: ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് ന​ടു​റോ​ഡി​ൽ തീ ​കൊ​ളു​ത്തി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലായിരു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് മ​രി​ച്ചു. മി​ടാ​വി​ലോ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ന​സീ​ഫാ​ണ് (27) ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വാ​രം​ക​ട​വ് ആ​യു​ർ​വേ​ദ റോ​ഡി​ലാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ നോ​ക്കി നി​ൽ​ക്കെയാണ് ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

പൊ​ള്ള​ലേ​റ്റ് റോ​ഡി​ൽ കി​ട​ന്ന ഇ​യാ​ളെ നാ​ട്ടു​കാ​ർ ആ​ദ്യം ചാ​ല​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ടേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.