പെ​രി​ങ്ങാ​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ
Tuesday, July 16, 2024 1:48 AM IST
ചെ​റു​പു​ഴ: മ​ല​യോ​ര ഹൈ​വേ​യി​ൽ മ​ഞ്ഞ​ക്കാ​ട്-​തേ​ർ​ത്ത​ല്ലി റോ​ഡി​ൽ പെ​രി​ങ്ങാ​ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ. ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​യി​രു​ന്നു ആ​ദ്യം അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പാ​ടെ ത​ക​രു​ക​യും മ​തി​ൽ പൊ​ളി​ഞ്ഞു വീ​ഴു​ക​യും ചെ​യ്തു.

എ​യ​ർ ബാ​ഗ് പു​റ​ത്തേ​യ്ക്ക് വ​ന്ന​തി​നാ​ൽ യാ​ത്രി​ക​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഈ ​അ​പ​ക​ടം ക​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.

ഇ​യാ​ൾ നി​സാ​ര പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ടു. പി​ന്നാ​ലെ 7.40ഓ​ടെ ചെ​റു​പു​ഴ​യി​ൽ നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സോ​മേ​ശ്വ​രി ബ​സും തേ​ർ​ത്ത​ല്ലി ഭാ​ഗ​ത്ത് നി​ന്നു വ​ന്ന പി​ക്ക​പ്പ് ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു. വാ​ഹ​ന​ക​ൾ​ക്ക് കേ​ടു​പ​റ്റി​യെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.