മാ​തൃ​വേ​ദി ചെ​മ്പേ​രി മേ​ഖ​ലാ സം​ഗ​മം
Monday, July 15, 2024 12:45 AM IST
പ​യ്യാ​വൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി മേ​ഖ​ല​യി​ലെ മാ​തൃ​വേ​ദി സം​ഘ​ടി​പ്പി​ച്ച മേ​ഖ​ലാ​ത​ല സം​ഗ​മം "ദി​വ്യ​കാ​രു​ണ്യ ജ്വാ​ല' കു​ടി​യാ​ന്മ​ല ഫാ​ത്തി​മ മാ​താ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്താ​ൻ സ്ത്രീ​ജ​ന​ങ്ങ​ൾ ഇ​നി​യും കൂ​ടു​ത​ൽ ബോ​ധ​വ​തി​ക​ളാ​കേ​ണ്ട​തു​ണ്ടെ​ന്ന് ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​തൃ​വേ​ദി അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഷീ​ബ തെ​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് നി​ര​പ്പേ​ൽ, അ​തി​രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റ സി​എ​ച്ച്എ​ഫ്, മേ​ഖ​ലാ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ദീ​പ്തി എം​എ​സ്എം​ഐ, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ഗ്ന​സ് പു​ളി​യ്ക്ക​ൽ, സെ​ലി​ൻ പൊ​ടി​മ​റ്റം, വ​ത്സ​മ്മ മു​ണ്ട​യ്ക്ക​ൽ, മേ​ഴ്സി അ​രീ​പ്പ​റ​മ്പി​ൽ, ടെ​സി താ​ളം​പ്ലാ​ക്ക​ൽ, റീ​ജ​ന്‍റ് ബ്ര​ദ​ർ നി​ഖി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

"​വി​ശു​ദ്ധ​യാ​യ അ​മ്മ, ജീ​വി​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യം' എ​ന്ന വി​ഷ​യ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട് ക്ലാ​സ് ന​യി​ച്ചു. മേ​ഖ​ല​യി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ കു​ടി​യാ​ന്മ​ല, നെ​ല്ലി​ക്കു​റ്റി, ചെ​മ്പേ​രി, പു​ലി​ക്കു​രു​മ്പ എ​ന്നീ യൂ​ണി​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

"വീ​ട്ടു​മു​റ്റ​ത്തൊ​രു പൂ​ന്തോ​ട്ടം' മ​ത്സ​ര​ത്തി​ൽ ആ​ഗ്ന​സ് പു​ളി​യ്ക്ക​ൽ ഒ​ന്നാം സ​മ്മാ​ന​വും അ​നി​ത മ​ലേ​ക്കു​ടി​യി​ൽ ര​ണ്ടാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി. കൊ​ച്ചു​റാ​ണി മു​റി​ഞ്ഞ​നാ​ലി​നാ​ണ് മൂ​ന്നാം സ്ഥാ​നം.

ചെ​മ്പേ​രി മേ​ഖ​ല​യി​ലെ 12 ഇ​ട​വ​ക യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 110 അ​മ്മ​മാ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.