ബ​സി​ൽ കു​ഴ​ഞ്ഞുവീ​ണ വീ​ട്ട​മ്മ​യ്ക്ക് ര​ക്ഷ​ക​രാ​യി ജീ​വ​ന​ക്കാ​ർ
Saturday, July 13, 2024 1:38 AM IST
ത​ല​ശേ​രി: ഓ​ടു​ന്ന ബ​സി​ൽ കു​ഴ​ഞ്ഞുവീ​ണ വീ​ട്ട​മ്മ​യ്ക്ക് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​ന്ദ​ർ​ഭോ​ചി​ത ഇ​ട​പെ​ട​ലി​ൽ പു​തു​ജീ​വ​ൻ.

പാ​ല​ക്കൂ​ൽ സ്വ​ദേ​ശി​നി​യാ​യ ഫാ​ത്തി​മ​യാ​ണ് ​ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ത​ല​ശേ​രി- വി​ള​ക്കോ​ട്ടൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ആ​യി​ല്യം ബ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കാ​യി​രു​ന്നു ഫാ​ത്തി​മ കു​ഴ​ഞ്ഞുവീ​ണ​ത്.

ത​ല​ശേ​രി​യി​ൽനി​ന്ന് ചെ​റി​യ ര​ണ്ടു പേ​ര​ക്കു​ട്ടി​ക​ൾ​ക്കൊ​പ്പം ബ​സി​ൽ ക​യ​റി​യ ഇ​വ​ർ ഡ്രൈ​വ​റു​ടെ സീ​റ്റി​നു സ​മീ​പം ഇ​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ബ​സി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​ൽ ത​ല​ചാ​യ്ച്ചു കി​ട​ന്നു. ബ​സ് മ​ഞ്ഞോ​ടി​യി​ലെ​ത്തി​യ​പ്പോ​ൾ ടി​ക്ക​റ്റ് ന​ൽ​കാ​നാ​യി ക​ണ്ട​ക്ട​ർ നി​ജി​ൽ വി​ളി​ച്ചി​ട്ടും കു​ലു​ക്കി ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ച്ചി​ട്ടും അ​ന​ക്ക​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. എ​ഴു​ന്നേ​ൽ​പ്പി​ക്കാ​നാ​യി കൈ ​പി​ടി​ച്ചു​യ​ർ​ത്തി​യ​പ്പോ​ൾ ഒ​രു വ​ശം ചെ​രി​ഞ്ഞുവീ​ഴു​ക​യും ചെ​യ്തു.

ഉ​ട​ൻ ത​ന്നെ ഡ്രൈ​വ​ർ ബ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി. നി​ജി​ലും ഡ്രൈ​വ​ർ യ​ദു​കൃ​ഷ്ണ​നും ക്ലീ​ന​ർ ഷി​നോ​ജും ഫാ​ത്തി​മ​യെ വാ​രി​യെ​ടു​ത്ത് ആ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി​യി​ലെ​ത്തി​ച്ചു. ത​ക്ക​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ച​തോ​ടെ ഫാ​ത്തി​മ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചുവ​രി​ക​യാ​യി​രു​ന്നു.