ടി​എ​സ്എ​സ്എ​സ് ട്ര​സ്റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം
Monday, July 15, 2024 12:45 AM IST
അ​ര​വ​ഞ്ചാ​ൽ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) അ​ര​വ​ഞ്ചാ​ൽ ട്ര​സ്റ്റി​ന്‍റെ 26-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും പൊ​തു​സ​മ്മേ​ള​ന​വും ടി​എ​സ്എ​സ്എ​സ്‌ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ ജി​ബി​ൻ മു​ണ്ട​ൻകു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​കെ. രാ​ജു, വ​ൽ​സാ ജോ​ൺ, വ​ൽ​സ​മ്മ ടോ​മി, ജെ​മി​നി എം. ​ജോ​സ​ഫ്, സി​സ്റ്റ​ർ മെ​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ജി​തി​ൻ വ​യ​ലി​ങ്ക​ൽ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. വി​വി​ധ അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം, പ​ഠ​ന സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.