ഭ​ര​ണ​ാധികാരികൾ പു​തു​ത​ല​മു​റ​യെ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ത​ള്ളി​വി​ടു​ന്നു: എം.​എം. ഹ​സ​ൻ
Saturday, July 13, 2024 1:38 AM IST
പാലക്കയംതട്ട്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​നു​ക​ളുടെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ​യും വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടുകൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് പു​തു​ത​ല​മു​റ​യെ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ജ​ന​ശ്രീ ചെ​യ​ർ​മാ​ൻ എം.​എം. ഹ​സ​ൻ. ജ​ന​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് - ബ്ലോ​ക്ക് ജി​ല്ലാ-​ഭാ​ര​വാ​ഹി​ക​ൾ ക്കാ​യി പാ​ല​ക്ക​യംത​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച സ​ഹ​വാ​സ ക്യാ​മ്പ് "ഉ​ണ​ർ​വ് " ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി ഉ​പ​യോ​ക്താ​ക്ക​ളും മാ​ഫി​യ​ക​ളും ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളും വ്യാ​പ​ക​മാ​യി വി​ല​സു​ന്പോ​ൾ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ നോ​ക്കു​കു​ത്തി​ക​ളാ​കു​ന്നു. ഇ​തി​നെ​തി​രെ സാ​മൂ​ഹ്യ ഇ​ട​പെ​ട​ലി​ന് ജ​ന​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം.ര​ത്ന​കു​മാ​ർ, ബേ​ബി ഓ​ടംപ​ള്ളി, ബി​ജു ഉ​മ്മ​ർ, പ​ടി​യൂ​ർ ബാ​ല​ൻ, പി. ​സു​നി​ൽ​കു​മാ​ർ, അ​ബ്ദു​ൾ റ​ഷീ​ദ്. കെ, ​ശോ​ഭ​ന ക​ണ്ണോ​ത്ത് തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.